പെരുമ്പിലാവ്:ന്യൂ ഇയര്‍ ആഘോഷത്തിനിടെ പെരുമ്പിലാവില്‍ യുവാവിന് വെട്ടേറ്റു.പെരുമ്പിലാവ് ആനക്കല്ല് സ്വദേശി ചാലിശ്ശേരി വീട്ടിൽ 40 വയസ്സുള്ള രതീഷിനാണ് വെട്ടേറ്റത്. സംഭവത്തിൽ സുഹൃത്ത് ബാലകൃഷ്ണനെ കുന്നംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. ഇന്ന് രാത്രി ഏഴരയോടെ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്ന സുഹൃത്തുക്കളായ യുവാക്കൾ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ബാലകൃഷ്ണൻ കയ്യിൽ കരുതിയ കത്തിയെടുത്ത് യുവാവിനെ ആക്രമിക്കുകയായിരുന്നു എന്ന് പറയുന്നു. അക്രമണത്തിൽ പരിക്കേറ്റ രതീഷ് ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെന്ന് സംശയിക്കുന്ന ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തത്.







