• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞു; സ്പോർട്സ് ബൈക്ക് റൈഡറെ ഊട്ടിയിൽ നിന്ന് പൊക്കി പൊലീസ്

ckmnews by ckmnews
December 31, 2024
in UPDATES
A A
വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞു; സ്പോർട്സ് ബൈക്ക് റൈഡറെ ഊട്ടിയിൽ നിന്ന് പൊക്കി പൊലീസ്
0
SHARES
206
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയോധികനെ ഇടിച്ച് നിര്‍ത്താതെ പോയ സ്‌പോര്‍ട്‌സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചല്‍ സ്വദേശിയായ റൈഡറെയും ഊട്ടിയില്‍ നിന്ന് പൊലീസ് പിടികൂടി. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാന്‍ങ് ജില്ലയിലെ ആലോ സ്വദേശി ന്യാകി ലോല്ലന്‍ (27) എന്നയാളെയാണ് ചൊവ്വാഴ്ച രാവിലെ ഊട്ടിയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ച TN 37 BU 0073 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള R15 ബൈക്കും കസ്റ്റഡിയില്‍ എടുത്തു. അപകടമുണ്ടാക്കിയ ശേഷം ലോല്ലന്‍ അരുണാചലിലേക്ക് രക്ഷപെടുന്നതിനിടെയാണ് പൊലീസ് എത്തിയത്. പ്രതി വാഹനത്തിന്റെ നമ്പര്‍ ബോര്‍ഡില്‍ കൃത്രിമത്വമുണ്ടാക്കിയിട്ടും ഇരുന്നൂറിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് വാഹനം തിരിച്ചറിഞ്ഞത്. ഈ മാസം പതിനെട്ടാം തീയതി വൈകുന്നേരം നാല് മണിയോട് കൂടിയായിരുന്നു കല്‍പ്പറ്റ പഴയ സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ബസിനെ ഇടത് വശത്ത് കൂടി മറികടന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് വഴിയാത്രക്കാരനായ താമരശ്ശേരി കൂടരഞ്ഞി സ്വദേശിയായ പൗലോസിനെ ഇടിച്ചുതെറിപ്പിച്ചത്. വാഹനം നിര്‍ത്താതെ പോയതോടെ സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ജില്ലക്കകത്തും പുറത്തുമായി ഇരുന്നൂറിലധികം സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ചും സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തിയത്. കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.ജെ. ബിനോയ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി.കെ. നൗഫല്‍, കെ.കെ. വിപിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
219
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
163
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
17
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
73
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
32
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
23
Next Post
തമിഴ്നാട് രജിസ്ട്രേഷൻ പിക്കപ്പിൽ കൊണ്ടുവന്നത് 155 കിലോഗ്രാം കഞ്ചാവ്; പിടിയിലായവർക്ക് 25 വർഷം തടവും പിഴയും

തമിഴ്നാട് രജിസ്ട്രേഷൻ പിക്കപ്പിൽ കൊണ്ടുവന്നത് 155 കിലോഗ്രാം കഞ്ചാവ്; പിടിയിലായവർക്ക് 25 വർഷം തടവും പിഴയും

Recent News

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
8
മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

August 14, 2026
2
സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

August 14, 2026
61
80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

80-ാമത് സ്വാതന്ത്ര്യദിനം നാളെ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

August 14, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025