• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇഞ്ചക്ഷൻ ഭയന്ന് ഇനി ആശുപത്രിയിൽ പോകാതിരിക്കണ്ട; സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ചെടുത്ത് ബോംബെ ഐഐടി

ckmnews by ckmnews
December 28, 2024
in UPDATES
A A
ഇഞ്ചക്ഷൻ ഭയന്ന് ഇനി ആശുപത്രിയിൽ പോകാതിരിക്കണ്ട; സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ചെടുത്ത് ബോംബെ ഐഐടി
0
SHARES
121
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സൂചി കുത്തിയാലോ എന്ന് പേടിച്ച് അസുഖങ്ങൾക്കിനി ആശുപത്രിയിൽ ചികിൽസ തേടാതിരിക്കണ്ട. വരുന്നുണ്ട് ഒരു മറുവിദ്യ. രാജ്യത്ത് ആദ്യമായി സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബോംബെ ഐഐടി. ഷോക്ക് സിറിഞ്ചുകൾ എന്നറിയപ്പെടുന്ന ഇവ എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്തിരിക്കുന്നതിനാൽ ഇവ ഉപയോഗിക്കുമ്പോൾ തൊലിയ്ക്ക് നാശമുണ്ടാക്കുകയോ അണുബാധയുണ്ടാക്കുകയോ ചെയ്യില്ല.ഇത്തരം സിറിഞ്ച് ഉപയോഗിക്കുന്നതിലൂടെ ഒരാളുടെ ശരീരത്തിലേക്ക് മരുന്ന് എത്തുന്നത് ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ്. വളരെ ചെറിയൊരു മുറിവ് ഇവ ശരീരത്തിൽ സൃഷ്ടിക്കുമെങ്കിലും ഇത് തലമുടി നാരിനോളം മാത്രം വീതിയുള്ളതായിരിക്കും.വായുവിനെ ശക്തമായി തള്ളിമാറ്റിക്കൊണ്ട് വിമാനം പറക്കുന്നതു പോലെ സമ്മർദ്ദ തരംഗങ്ങൾ സിറിഞ്ചിലുള്ള മരുന്നിനെ ശരീരത്തിലേക്ക് ശക്തമായി തള്ളിക്കയറ്റുകയാണ് ചെയ്യുന്നത്. സാധാരണ ബോൾ പോയിൻ്റ് പേനയേക്കാൾ അല്പംകൂടി നീളംകൂടിയതാണ് പുതിയ സിറിഞ്ച്. സിറിഞ്ചിൻ്റെ ഒരുഭാഗത്ത് സമ്മർദ്ദമേറിയ നൈട്രജൻ വാതകമാണ് ഉപയോഗിക്കുന്നത്.ഇത്തരത്തിൽ മരുന്ന് രോഗിയിലേക്ക് കയറ്റുമ്പോൾ കുത്തിവെച്ചതായി രോഗി അറിയുക പോലുമില്ലത്രെ. ഈ രീതി എത്രത്തോളം ഫലപ്രദമാണെന്ന് അറിയുന്നതിനായി ഗവേഷകർ ഇത്തരം രീതിയിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന മരുന്നിൻ്റെ അളവ്, അവ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതി എന്നിവ എലികളിൽ പരീക്ഷിച്ചു. സാധാരണ സിറിഞ്ച് ഉപയോഗിക്കുന്ന അതേ അവസ്ഥയാണ് ഷോക്ക് സിറിഞ്ചുണ്ടാക്കിയതെന്ന് ​ഗവേഷകർ വിലയിരുത്തി.ഇത്തരം രീതി മനുഷ്യരിൽ ഉപയോഗിക്കുന്നത് വഴി കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവെപ്പ് വേഗത്തിലും കാര്യക്ഷമമായും എടുക്കാൻ കഴിയുമെന്നും എന്നാലിത്, മനുഷ്യരില്‍ പരീക്ഷിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമേ ആരോഗ്യരംഗത്തേക്ക് എത്തിക്കാനാകൂ എന്നും ഗവേഷകർ പറഞ്ഞു.

Related Posts

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക: ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു, കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
UPDATES

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക: ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു, കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

July 18, 2026
1
പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
UPDATES

പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

July 18, 2026
2
സിജെപി പ്രതിഷേധം:സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തറിൽ സംഘർഷം
UPDATES

സിജെപി പ്രതിഷേധം:സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തറിൽ സംഘർഷം

July 18, 2026
3
പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..
UPDATES

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

July 17, 2026
299
ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍
UPDATES

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
370
ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി

July 17, 2026
487
Next Post
ട്രെയിനിനടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കണ്ണൂർ സ്വദേശി പവിത്രന് പിഴ ചുമത്തി റെയിൽവെ

ട്രെയിനിനടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കണ്ണൂർ സ്വദേശി പവിത്രന് പിഴ ചുമത്തി റെയിൽവെ

Recent News

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക: ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു, കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക: ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു, കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

July 18, 2026
1
പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

July 18, 2026
2
സിജെപി പ്രതിഷേധം:സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തറിൽ സംഘർഷം

സിജെപി പ്രതിഷേധം:സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; ജന്തർ മന്തറിൽ സംഘർഷം

July 18, 2026
3
പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

July 17, 2026
299
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025