പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു. കോട്ടയം സ്വദേശികളാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പരുക്കേറ്റയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയും ഗുരുതരമാണ്.
18 തേനി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ഏർക്കാടേയ്ക്ക് പോകുകയായിരുന്നു. ബസ് യാത്രികരിൽ ചിലർക്കും പരുക്കേറ്റു. എറണാകുളം റജിസ്ട്രേഷനിലുള്ളതാണ് കാർ. ഇവർ എവിടേയ്ക്ക് പോകുകയായിരുന്നെന്ന കാര്യം വ്യക്തമല്ല.