മഹാകുംഭ മേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളുമായി ഐആർസിടിസി. ഏകദേശം 3000 ഫെയർ സ്പെഷ്യൽ ട്രെയിനുകൾക്കൊപ്പം ഒരു ലക്ഷത്തിലധികം യാത്രക്കാർക്ക് താമസ സൗകര്യവുമാണ് ഒരുങ്ങുന്നത്. ഇന്ത്യൻ റെയിൽവേയുടെ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി വിഭാഗമായ ഐആർസിടിസി ത്രിവേണി സംഗമത്തിന് സമീപം ടെന്റ് സിറ്റി, മഹാകുംഭ് ഗ്രാമം ഒരുക്കിയിട്ടുണ്ട്. അമൃതകാലത്തിൽ സന്യാസിമാർക്കൊപ്പമുള്ള പുണ്യസ്‌നാനം, മഹാത്മാക്കളുമായുള്ള സത്സംഗം, സാധുക്കൾക്കുള്ള ഭിക്ഷ – ഇതു മൂന്നുമാണ് കുംഭമഹാപർവ്വത്തിൽ ചെയ്യാനുള്ളത്.നേരിട്ട് പ്രയാഗ്‌രാജിൽ എത്തിച്ചേരാൻ സാധിക്കാത്തവർക്കും കുംഭമേളയുടെ പ്രധാന സമർപ്പണമായ, വഴിപാടായ സാധുഭിക്ഷ നൽകാനും ഈ മഹാമുഹൂർത്തത്തിന്റെ ഭാഗമായി കേരളീയർക്കും അമൃതപുണ്യം നേടാൻ ഇക്കുറി കാളികാപീഠം – ശ്രീ ജൂനാ അഖാഡ അവസരമൊരുക്കുന്നുണ്ട്.