എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ സുരാജ് വെഞ്ഞാറാമൂട്. ‘നമ്മുടെ നാടിന്‍റേയും മലയാള സാഹിത്യ, ചലച്ചിത്ര ലോകത്തിന്‍റേയും അടയാളമാണ് എം ടി സര്‍’ എന്നാണ് സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്. മലയാളികൾക്ക് അഭിമാനമാണ്. പകരം വെയ്ക്കാനാളില്ലാത്ത വ്യക്തി എന്ന് ഒട്ടും ആലങ്കാരികമല്ലാതെ പറയാനാകും . എം ടി യുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം താനും പങ്കുചേരുന്നു എന്നാണ് സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്.അതേസമയം നിരവധി പേരാണ് എം ടി യുടെ വിയോഗത്തിൽ അനുശോചിച്ചത്. എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ നടൻ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി . എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു എന്നും നടൻ അനുശോചന കുറിപ്പിൽ പറഞ്ഞു. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്നും അദ്ദേഹം അനുശോചനത്തിൽ പറഞ്ഞു.ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ് എന്നും അദ്ദേഹം അനുശോചനത്തിൽ പറഞ്ഞു.