തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ നിമിഷവും ത്രില്ലടിപ്പിച്ച് പ്രേക്ഷകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം സമ്മാനിച്ച് തിയേറ്ററുകളില്‍ മുന്നേറുകയാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിര്‍മയിയും ഒന്നിച്ച ‘ബോഗയ്ന്‍വില്ല’. ഇപ്പോഴിതാ സിനിമയുടെ സക്‌സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയിലെ ചില ശ്രദ്ധേയ രംഗങ്ങള്‍ ടീസറില്‍ ചേര്‍ത്തിട്ടുണ്ട്.മലയാളത്തിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് സംവിധായകന്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍, ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നൊരുക്കിയ കഥയില്‍ അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും അളന്നുമുറിച്ച സംഭാഷണങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. റീതുവായി ജ്യോതിര്‍മയിയുടെ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയമുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ചിത്രത്തിലുള്ളത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാഭിനയത്തിലേക്കുള്ള മടങ്ങിവരവില്‍ ജ്യോതിര്‍മയി ഞെട്ടിച്ചിട്ടുണ്ട്. ഒപ്പം കുഞ്ചാക്കോ ബോബന്റേയും ഫഹദിന്റേയും മികവുറ്റ പ്രകടനങ്ങളും.മാസ് ആക്ഷന്‍ സിനിമകളൊരുക്കിയിട്ടുള്ള അമല്‍ നീരദ് ഇക്കുറി വേറിട്ട രീതിയിലുള്ളൊരു സീറ്റ് എഡ്ജ് സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറുമായാണ് എത്തിയിരിക്കുന്നത്. ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍, ജിനു ജോസഫ് തുടങ്ങിയവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്. ചിത്രത്തിലേതായി ഇറങ്ങിയ ‘സ്തുതി’, ‘മറവികളെ പറയൂ…’ എന്നീ ഗാനങ്ങള്‍ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. തിയേറ്റുറകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.സൂപ്പര്‍ ഹിറ്റായി മാറിയ ‘ഭീഷ്മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമായതിനാല്‍ തന്നെ പ്രേക്ഷകരേവരും ‘ബോഗയ്ന്‍വില്ല’യുടെ റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നിട്ടുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. സുഷിന്‍ ശ്യാമിന്റെ സംഗീതവും ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും സിനിമയുടെ ആത്മാവ് തന്നെയാണ്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.