ക്രിസ്മസ് ദിനത്തില്‍ വിഷമകരമായ വാര്‍ത്തയുമായി നടി തൃഷ കൃഷ്ണ. തന്റെ വളര്‍ത്തു നായ സോറോ വിടപറഞ്ഞ വിവരമാണ് താരം പങ്കുവച്ചത്. വളര്‍ത്തുനായ മരിച്ചതിനാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നും നടി പറഞ്ഞു.തന്റെ മകനെയാണ് നഷ്ടപ്പെട്ടത് എന്നാണ് തൃഷ കുറിച്ചത്. നികത്താനാകാത്ത നഷ്ടമാണ് തനിക്കും കുടുംബത്തിനുമുണ്ടായതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സോറോയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് തൃഷ പങ്കുവച്ചിരിക്കുന്നത്.എന്റെ മകന്‍ സോറോ ഈ ക്രിസ്മസ് പുലരിയില്‍ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവര്‍ക്കറിയാം, ഇനി എന്റെ ജീവിതം അര്‍ഥശൂന്യമായിരിക്കും എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല. കുറച്ചു കാലത്തേക്ക് ജോലിയില്‍ നിന്നും ഇടവേള എടുക്കുന്നു.’ തൃഷ കുറിച്ചു.കൂട്ടത്തില്‍ സോറോയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവുമുണ്ട്. നിരവധി പേരാണ് തൃഷയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തുന്നത്.











