വോയ്സ്- എസ്എംഎസ് എസ്ടിവികൾ (സ്പെഷൽ താരിഫ് വൗച്ചറുകൾ) നിർബന്ധമായും നൽകിയിരിക്കണമെന്ന് ഉത്തരവിറക്കി ട്രായി. ജിയോ, എയർടെൽ പോലുള്ള കമ്പനികളൊന്നും ഇത്തരത്തിലുള്ള വോയ്സ് ഒൺലി പ്ലാനുകൾ നൽകുന്നില്ല.ഏറെനാളായി ഉപയോക്താക്കൾക്കുള്ള ആവശ്യമായിരുന്നു വോയ്സ് ഒൺലി പ്ലാനുകൾ വേണമെന്നത്. ജൂലൈയിൽ നിരക്ക് വർധന വന്നതോടെ ഈ ആവശ്യം ഏറുകയും ചെയ്തു. ഡാറ്റ കൂടി ഉൾപ്പെടുന്ന പ്ലാനുകൾക്ക് വൻതുകയാണ് നൽകേണ്ടി വരുന്നത്. വോയ്സ് ഒൺലി പ്ലാനുകൾ വന്നാൽ സാധാരണക്കാർക്ക് അത് വലിയ ആശ്വാസമാണ്.പ്രധാന ടെലിക്കോം കമ്പനികളൊന്നും നിലവിൽ വോയ്സ് ഒൺലി പ്ലാനുകൾ നൽകുന്നില്ല. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തുന്ന പ്രധാന ഘടകമാണ് ഡാറ്റ. ഡാറ്റ സേവനം ഉപയോഗിക്കാത്ത വരിക്കാരാണെങ്കിലും ഡാറ്റയ്ക്ക് പൈസ നൽകണം. ഈ ഉത്തരവ് വന്നതിലൂടെ ടെലിക്കോം കമ്പനികൾക്ക് വൻ തിരിച്ചടിയും സാധാരണക്കാർക്ക് നേട്ടവുമാണ്.ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ തുടങ്ങിയ ടെലികോം കമ്പനികൾ ട്രായുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വോയ്സ് ഒൺലി പ്ലാനുകൾ വരും ദിവസങ്ങളിൽ അവതരിപ്പിക്കും.











