എടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.മേൽശാന്തി പിഎം മനോജ് എംബ്രാന്തിരി ശ്രീരാജ് എംബ്രാന്തിരി എന്നിവർ ഭദ്രദീപ പ്രോജലനം നടത്തി.ഗുരുസ്വാമി മാരായ കെവി വിജയൻ, ടിപി കുമാരൻ, ട്രസ്റ്റി കെഎം പരമേശ്വരൻ നമ്പൂതിരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ്കുമാർ,മോഹനൻ തെക്കേക്കര,മണികണ്ഠൻ ആശാരി,വിപി പ്രദീപ്,യുവി ഉദയൻ,വിപി നാരായണൻകുട്ടി,കെവി രാജൻ എന്നിവർ പങ്കെടുത്തു