ചങ്ങരംകുളം:പന്താവൂർ ഇർശാദ് ക്യാമ്പസിൽ നവീകരിച്ച കിഡ്സ് പാർക്കിൻ്റെ ഉദ്ഘാടനം കേരള ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ എം പി ഹസൻ ഹാജി നിർവഹിച്ചു.ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ പ്രൊഫ. അനീസ് ഹൈദരി അധ്യക്ഷത വഹിച്ചു. കെ സിദ്ദീഖ് മൗലവി അയിലക്കാട് ആമുഖ പ്രഭാഷണം നടത്തി.വി വി അബ്ദുറസാഖ് ഫൈസി , വാരിയത്ത് മുഹമ്മദലി , വി പി ഷംസുദ്ദീൻ ഹാജി , എ മുഹമ്മദുണ്ണി ഹാജി പി പി നൗഫൽ സഅദി,സിവി ജലീൽ അഹ്സനി ,എം കെ ഹസൻ നെല്ലിശേരി, ടി സി അബ്ദുറഹ്മാൻ,കെ. പി എം ബഷീർ സഖാഫി , കെ എം ശരീഫ് ബുഖാരി ,മുഹമ്മദ് സലിം വയനാട് പ്രസംഗിച്ചു.ആകർഷകവും ആസ്വാദ്യകരവുമായ ഗെയിമുകളിലൂടെ വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും മസിലുകളുടെ ശക്തിയും വർധിപ്പിക്കുന്നതും കായികശേഷി ഉറപ്പ് വരുത്തുന്നതുമായ സ്ലൈഡ്,സീസോ,സ്വിങ്, ക്ലൈമ്പിംഗ് ഫ്രെയിം,ബൈസിക്കിൾ, സ്പ്രിങ് റൈഡർ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ കിഡ്സ് പാർക്കിൽ സജ്ജീകരിച്ചിട്ടുള്ളത്.ചെറുപ്രായത്തിൽ തന്നെ ട്രാഫിക് നിയമം മനസ്സിലാക്കാനുതകുന്ന വെഹിക്കിൾ ട്രാക്കും ഒരുക്കിയിട്ടുണ്ട്.