മണ്ഡലകാല ആചരണങ്ങളോട് അനുബന്ധിച്ച് പള്ളിക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സർവൈശ്വര്യ വിളക്ക് പൂജയും, ഭക്തിപ്രഭാഷണവും നടത്തി. വിളക്ക് പൂജയ്ക്ക് ശ്രീമതി സുലോചന മുതിരംപറമ്പത്ത് കാർമികത്വം വഹിച്ചു. മാതാ അമൃതാനന്ദമയി ദേവിയുടെ ശിഷ്യ സംപൂജ്യ സ്വാമിനി അതുല്യാമൃത പ്രണാ പ്രഭാഷണം നടത്തി. ക്ഷേത്രപരി പാലന സമിതി ഭാരവാഹികളായ അമ്പലപറമ്പിൽ കൃഷ്ണൻകുട്ടി, മുതിരംപറമ്പത്ത് കേശവൻ, കാങ്കപറമ്പിൽ മാധവൻ, മേനകത്ത് നാരായണൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി







