പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ തള്ളിക്കളയുന്നുവെന്നും വെള്ളാപ്പള്ളി അങ്ങനെ പറായന്‍ പാടില്ലായിരുന്നുവെന്നും കെ. സുധാകരന്‍. യു.ഡി.എഫിന് ഏറ്റവും അനുകൂലമായ സാഹചര്യമാണിത്. സാമൂഹിക നേതാക്കള്‍ക്ക് ആരെ കുറിച്ചും അഭിപ്രായം പറയാം. രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകുന്നതിന് ഒരു അയോഗ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അംബദ്ക്കറെ അപമാനിച്ച അമിത്ഷായ്ക്കും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വിജയത്തെ അപമാനിച്ച വിജയരാഘവനും ഒരേ സ്വരമാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഇരുവരുടെയും പ്രസംഗം ഒരുപോലെയാണ്. അമിത്ഷായുടെ പ്രസംഗം ജനാധിപത്യത്തിനെതിരായ കൊലവിളിയാണെങ്കില്‍ വിജയരാഘവന്റെത് തികഞ്ഞ വര്‍ഗീയതയാണ്.
അമിത്ഷാ-വിജയരാഘവന്‍ പ്രസംഗം ഒരുപോലെയാകുന്നത് സി.പി.എം-ബി.ജെ.പി സഖ്യം ഉണ്ടെന്നതിന്റെ തെളിവാണ്. വിജയരാഘവന്റെ പ്രസംഗത്തെ മുഖ്യമന്ത്രി തള്ളിപറയാത്തത് സഖ്യത്തിന്റെ തെളിവാണ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനെ സപ്പോര്‍ട്ട് ചെയ്യുന്ന ബി.ജെ.പി വേണോ, ബി.ജെ.പിയെ സപ്പോര്‍ട്ട് ചെയ്യുന്ന സി.പി.എം വേണോയെന്ന് ജനം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.







