ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് ഗൈഡ്സ് യൂണിറ്റിൻ്റെയും എൻ എസ് എസ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറത്ത് ലഹരി വിരുദ്ധ റാലി നടത്തി.പ്രിൻസിപ്പാൾ പി.വി.വില്ലിംഗ്ടൺ,ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി.എസ്, എൻ എസ് എസ് പ്രോഗ്രാഓഫീസർ ജംഷിയ ബി.പി.അധ്യാപകരായ സുവിത കെ , സുരേഷ് ബാബു കെ.എം,തൻസീർ എ, അനിൽ കെ ,അബ്ദുൾ ലത്തീഫ് സി. എം ,അലി പി.ബി.അഹമ്മദ് പറയങ്ങാട്ടിൽ,ക്രിസ്റ്റീന,സജ്ന ,ഹൈറുന്നീസ എന്നിവർ നേതൃത്വം നൽകി. റാലിക്ക് ശേഷം കടകളിലും സമീപപ്രദേശങ്ങളിലെ വീടുകളിലും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ നോട്ടീസും നൽകി







