ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് നാഷണൽ സർവ്വീസ് സ്കീംസപ്ത ദിന ക്യാമ്പ് ഒതളൂർഗവ: യുപി സ്കൂളിൽ ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിനായി എൻഎസ്എസ് യുവത എന്ന ആശയത്തോടെ നടത്തപ്പെടുന്ന ക്യാമ്പിൽ സുകൃത കേരളം, കൂട്ടുകൂടി നാടു കാക്കാം, സ്നേഹസന്ദർശനം, ഹരിത സമൃദ്ധി, മൂല്യനിർമ്മാണം സൃഷ്ടിപരതയിലൂടെ, സത്യമേവജയതേ, പുസ്തക പയറ്റ്,ഡിജിറ്റൽ ലിറ്ററസി, സുസ്ഥിരജീവിതശൈലി എന്നിവ സംബന്ധിച്ചുള്ള ക്ലാസുകളും ശുചീകരണ പ്രവർത്തികളും നടക്കും. വാർഡ് മെമ്പറും സ്വാഗത സംഘം ചെയർപേഴ്സണുമായ സുജിത സുനിൽ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പാൾ പിവി വില്ലിംഗ്ടൺ സ്വാഗതം പറഞ്ഞു .ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ ഷഹന നാസർ,സ്കൂൾ മാനേജർ വി മുഹമ്മദുണ്ണി ഹാജി ,ജി.യു പി എസ് ഹെഡ്മിസ്ട്രസ് ലത, പി.ടി എ പ്രസിഡണ്ട് നാസർ വിപി , എ എർ എച്ച് എസ് എസ് പി ടി.എ പ്രസിഡണ്ട് മുസ്തഫ കിഴിക്കരഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.എൻഎസ്എസ് ലീഡർ സൽവ ഫാത്തിമ കെ.പി നന്ദി പറഞ്ഞു.