29-ാമത് ഐ എഫ് എഫ് കെ മികച്ച ദൃശ്വാനുഭവം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിച്ചാണ് മേള സംഘടിപ്പിച്ചത് എന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് 29-ാമത് ഐ എഫ് എഫ് യുടെ ഔദ്യോഗിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിച്ചാണ് മേള സംഘടിപ്പിച്ചത്. പ്രദർശിപ്പിച്ച 40 ൽ പരം സിനിമകൾ വനിത സംവിധായകരുടെതാണ്. പി കെ റോസിയെ സിഗ്നേച്ചർ ഫിലിമിലൂടെ ആദരിച്ചു. മേള ഐക്യത്തിൻ്റെയും ഒരുമയുടെയും വേദിയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും അവകാശങ്ങൾക്ക് ഒപ്പമാണ് ഈ മേള നിന്നത്. മേളയിലെ സിനിമകൾ നിറഞ്ഞ സദസിന് മുന്നിലാണ് പ്രദർശിപ്പിച്ചത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.