പെരുമ്പടപ്പ്:.വൈദ്യുതി ചാർജ്ജ് വർദ്ദനവിൽ പ്രതിഷേധിച്ച് വെളിയംകോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെനേതൃത്വത്തിൽ പെരുമ്പടപ്പ് കെ എസ് ഇ ബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് നടത്തി.പിണറായി സർക്കാർ അധികാർത്തിൽ വന്നതിന് ശേഷം വൈദ്യുതി ചാർജ്ജ് വർദ്ധനവിലൂടെ മാത്രം വലിയ ബാധ്യതയാണ് ജനങ്ങളൂടെ മേൽ അടിച്ചേൽപ്പിച്ചിട്ടുള്ളതെന്നും ഇത് മൂലം ജന ജീവിതം ദുസ്സഹമായിരിക്കുകയാണെന്നും കോൺഗ്രസ്സ് നേതാക്കള്‍ പറഞ്ഞു. മാർച്ച് കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പെരുമ്പടപ്പ് പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ജില്ല കോൺ ഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ.സിദ്ദിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി ടി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു.ഷാജി കാളിയത്തേൽ മുഖ്യ പ്രഭാഷണം നടത്തി,അനന്തകൃഷ്ണൻ മാസ്റ്റർ,അനസ് മാസ്റ്റർ, നാഹിർ ആലുങ്ങൽ,സുരേഷ് പാട്ടത്തിൽ,ടി പി കേരളീയൻ, പ്രണവം പ്രസാദ്, റസാക്ക് അയിരൂർ, റാസിൽ പെരുമ്പടപ്പ്,മണിമാസ്റ്റർ എന്നിവർ സംസാരിച്ചു.പുത്തൻപള്ളി സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് സി കെ പ്രഭാകരൻ,മനോഹരൻ പാലപ്പെട്ടി,ഷംസുദ്ധീൻ വെളിയംകോട്,
സഗീർ പെരുമ്പടപ്പ്, വി ആർ മരക്കാർ,സി കെ മോഹനൻ,ഫാരിസ് ആമയം,പൊറാടൻ കുഞ്ഞിമോൻ എന്നിവർ നേതൃത്വം നൽകി