ADVERTISEMENT
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
ADVERTISEMENT
Home Kerala

സോണിയ​യുടെ പക്കലുള്ള നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചുതരണം’; ഇടപെടൽ ആവശ്യപ്പെട്ട് രാഹുലിന് കത്ത്

ckmnews by ckmnews
December 16, 2024
in Kerala
A A
സോണിയ​യുടെ പക്കലുള്ള നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചുതരണം’; ഇടപെടൽ ആവശ്യപ്പെട്ട് രാഹുലിന് കത്ത്
0
SHARES
273
VIEWS
Share on WhatsappShare on Facebook
ADVERTISEMENT
ADVERTISEMENT

ADVERTISEMENT
ADVERTISEMENT

ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു എഴുതിയ ഏറെ ചരിത്രപ്രാധാന്യമുള്ള കത്തുകൾ തിരിച്ചുതരാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്തയച്ച് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി. നിലവിൽ സോണിയാ ഗാന്ധിയുടെ കയ്യിലാണ് ഈ കത്തുകൾ ഉള്ളത്. പിഎംഎംഎൽ അംഗം റിസ്‌വാൻ കദ്രി ആണ് രാഹുലിന് കത്തയച്ചത്. കത്തുകൾ ഒറിജിനൽ കോപ്പികളായോ,അല്ലെങ്കിൽ അവയുടെ പകർപ്പുകളായോ തിരിച്ചുതരണമെന്നാണ് ആവശ്യപ്പെടുന്നത്. എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, അരുണ ആസഫ് അലി, ജയപ്രകാശ് നാരായൺ എന്നിവരുമായുള്ള കത്തുകളാണ് ആവശ്യപ്പെട്ടത്. 1971ൽ ജവാഹർലാൽ നെഹ്‌റു മെമ്മോറിയൽ ഇവ പിഎംഎംഎല്ലിന് കൈമാറിയിരുന്നു. എന്നാൽ 2008ൽ അവയെല്ലാം സോണിയാ ഗാന്ധിക്ക് കൈമാറുകയായിരുന്നു. ഈ കത്തുകൾ ഗാന്ധി കുടുംബത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്ന് തങ്ങൾക്ക് മനസിലാകുമെന്നും എന്നാൽ ചരിത്രപരമായ പ്രാധാന്യം ഉള്ളവ ആയതിനാൽ തിരികെ തരണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഗവേഷകർക്കും മറ്റും ഇവ ഏറെ പ്രയോജനപ്പെടുമെന്നും കൂടി ചൂണ്ടിക്കാട്ടിയാണ് കത്തുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെയും കത്തുകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എന്നതിനെ പുനർനാമകരണം ചെയ്താണ് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കിയത്. പ്രധാനമന്ത്രിക്കാണ് ഇതിന്റെ ചുമതല.

ADVERTISEMENT

Related Posts

‘ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ കൃത്രിമം കാട്ടാനുപയോഗിക്കുന്നു’: വിമർശനവുമായി എം കെ സ്റ്റാലിൻ
Kerala

‘ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ കൃത്രിമം കാട്ടാനുപയോഗിക്കുന്നു’: വിമർശനവുമായി എം കെ സ്റ്റാലിൻ

August 11, 2025
1
സി ബിഎസ്‌ഇക്കാര്‍ക്ക് ഒൻപതാം ക്ലാസ്സില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ; 2026-27 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്
Kerala

സി ബിഎസ്‌ഇക്കാര്‍ക്ക് ഒൻപതാം ക്ലാസ്സില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ; 2026-27 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്

August 11, 2025
3
1499 രൂപ മുടക്കിയാല്‍ 336 ദിവസം കുശാല്‍; പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍
Kerala

1499 രൂപ മുടക്കിയാല്‍ 336 ദിവസം കുശാല്‍; പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

August 11, 2025
45
കോതമം​ഗലത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ആൺസുഹൃത്തിന്റെ പീഡനമെന്ന് പരാതി, ആത്മഹത്യ കുറിപ്പിൽ ​ഗുരുതര ആരോപണങ്ങൾ
Kerala

കോതമം​ഗലത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ആൺസുഹൃത്തിന്റെ പീഡനമെന്ന് പരാതി, ആത്മഹത്യ കുറിപ്പിൽ ​ഗുരുതര ആരോപണങ്ങൾ

August 11, 2025
7
ഓഗസ്റ്റ് 14ന് ‘വിഭജന ഭീതി ദിനം’ ആചരിക്കണമെന്ന് വി സിമാർക്ക് ഗവര്‍ണറുടെ നിർദേശം
Kerala

ഓഗസ്റ്റ് 14ന് ‘വിഭജന ഭീതി ദിനം’ ആചരിക്കണമെന്ന് വി സിമാർക്ക് ഗവര്‍ണറുടെ നിർദേശം

August 11, 2025
12
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

August 11, 2025
41
Next Post
വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കാർ കസ്റ്റഡിയിൽ, പ്രതികൾ ഉടൻ പിടിയിലായേക്കും

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കാർ കസ്റ്റഡിയിൽ, പ്രതികൾ ഉടൻ പിടിയിലായേക്കും

Recent News

‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ

‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ

August 11, 2025
1
‘ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ കൃത്രിമം കാട്ടാനുപയോഗിക്കുന്നു’: വിമർശനവുമായി എം കെ സ്റ്റാലിൻ

‘ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ കൃത്രിമം കാട്ടാനുപയോഗിക്കുന്നു’: വിമർശനവുമായി എം കെ സ്റ്റാലിൻ

August 11, 2025
1
സി ബിഎസ്‌ഇക്കാര്‍ക്ക് ഒൻപതാം ക്ലാസ്സില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ; 2026-27 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്

സി ബിഎസ്‌ഇക്കാര്‍ക്ക് ഒൻപതാം ക്ലാസ്സില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷ; 2026-27 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്

August 11, 2025
3
വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; ആൺ സുഹൃത്ത് റമീസ് കസ്റ്റഡിയിൽ

വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; ആൺ സുഹൃത്ത് റമീസ് കസ്റ്റഡിയിൽ

August 11, 2025
139
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025