• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഉറക്കംവന്നാൽ ഉറങ്ങിയശേഷം വണ്ടിയോടിക്കണം, ആ ഡ്രൈവിങ് സംസ്‌കാരം നമുക്കുണ്ടാകണം’: ഗണേഷ് കുമാർ

ckmnews by ckmnews
December 15, 2024
in UPDATES
A A
‘ഉറക്കംവന്നാൽ ഉറങ്ങിയശേഷം വണ്ടിയോടിക്കണം, ആ ഡ്രൈവിങ് സംസ്‌കാരം നമുക്കുണ്ടാകണം’: ഗണേഷ് കുമാർ
0
SHARES
99
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: നവദമ്പതിമാരടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അപകടകാരണം കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും പ്രാഥമിക നിഗമനമെന്നും സംഭവം വളരെ ദുഃഖകരമായിപ്പോയെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വാഹനം ഓടിക്കുന്നതിനിടെ ഉറക്കംവന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണമെന്ന ഡ്രൈവിങ് സംസ്‌കാരം നമുക്കുണ്ടാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ‘ഇവിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയെന്നാണ് മനസിലാക്കുന്നത്. ആ റൂട്ടില്‍ പ്രത്യേകം ശ്രദ്ധിക്കണം. ശബരിമല സീസണാണ്. ആയിരക്കണക്കിന് വണ്ടികളാണ് അതിലൂടെ കടന്നുപോകുന്നത്. അവരവര്‍ സൂക്ഷിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉറക്കംവന്നാല്‍ ഉറങ്ങുകയെന്ന ഡ്രൈവിങ് സംസ്‌കാരം നമുക്കുണ്ടാകണം. വീടിന് അടുത്തെത്തിയപ്പോഴാണ് ഇത് സംഭവിക്കുന്നത്. സ്വാഭാവികമായും അദ്ദേഹത്തിന് ഉറക്കം വന്നുകാണും. ഇനി കുറച്ചുദൂരമല്ലേയുള്ളൂ, ഏഴുകിലോമീറ്ററല്ലേയുള്ളൂ, വീട്ടിലെത്തിയിട്ട് ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണും. അതായിരിക്കാം അപകടത്തിന്റെ കാരണം. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് എം.വി.ഡി.യുടെയും പോലീസിന്റെയും വിലയിരുത്തല്‍. വളരെ ദുഃഖകരമായിപ്പോയി. എല്ലാവരും ശ്രദ്ധിക്കണം. പാലക്കാട് നടന്ന അപകടം കുഞ്ഞുങ്ങളുടെ കുറ്റമല്ല. അതല്ലാതെ സംഭവിക്കുന്ന അപകടങ്ങളില്‍ പലതും നമ്മുടെ അശ്രദ്ധകൊണ്ട് സംഭവിക്കുന്നതാണ്.അടുത്തകാലത്ത് കേരളത്തില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ട്. ഇക്കാര്യം പഠിക്കുകയും പരിശോധിക്കുകയും ചെയ്ത്, മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പോലീസിനെകൂടി ഉള്‍പ്പെടുത്തി ഒരു ‘ഡ്രൈവ്’ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘ഡ്രൈവ്’ നടത്തിയാല്‍ കുറ്റകൃത്യങ്ങള്‍ പിടിക്കാമെന്നേയുള്ളൂ. അവനവന്‍ പാലിക്കേണ്ട ചില അച്ചടക്കങ്ങളുണ്ട്. ഉറക്കംവന്നാല്‍ ഉറങ്ങണം. നല്ലപോലെ ഉറങ്ങിയതിന് ശേഷമേ വണ്ടി ഓടിക്കാവൂ. കെ.എസ്.ആര്‍.ടി.സി. തന്നെ ജീവനക്കാര്‍ക്ക് കിടക്കാന്‍ എയര്‍കണ്ടീഷന്‍ ചെയ്ത മുറികളാണ് നിര്‍മിക്കുന്നത്. “ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കുക, ചായ കുടിക്കുകയോ വണ്ടിയില്‍നിന്നിറങ്ങി അല്പം നടക്കുകയോ ചെയ്യാം. അതിനുശേഷം വണ്ടിയോടിക്കുക. ഇത്തരം ബോധവത്കരണം മാധ്യമങ്ങള്‍ ചെറിയ ദൃശ്യങ്ങളിലൂടെ നടത്തണം. അതിന് സെലിബ്രറ്റികള്‍ വേണമെന്നില്ല. സാധാരണക്കാരായാലും മതി”, മന്ത്രി പറഞ്ഞു.പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. കാര്‍ യാത്രക്കാരായ കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി, ഭാര്യ അനു നിഖില്‍, നിഖിലിന്റെ പിതാവ് മത്തായി ഈപ്പന്‍, അനുവിന്റെ പിതാവ് ബിജു പി.ജോര്‍ജ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നവംബര്‍ 30-നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. മലേഷ്യയില്‍ ഹണിമൂണിന് പോയി തിരികെയെത്തിയ ഇരുവരെയും വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്.

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
173
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
104
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
17
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
32
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
200
Next Post
ചങ്ങരംകുളം മൂക്കുതല ഏർക്കര മനക്ക് സമീപം വാഴുള്ളി പരേതയായ ദേവകി അമ്മ മകൾ സുശീല അമ്മ നിര്യാതയായി

ചങ്ങരംകുളം മൂക്കുതല ഏർക്കര മനക്ക് സമീപം വാഴുള്ളി പരേതയായ ദേവകി അമ്മ മകൾ സുശീല അമ്മ നിര്യാതയായി

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
173
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
104
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025