• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളം മുതിർന്നവരുടെ സ്വർഗമാകരുതെന്ന് യൂസഫലി ;ലുലുമാള്‍ കോട്ടയത്തിനു സ്വന്തം

ckmnews by ckmnews
December 15, 2024
in UPDATES
A A
കേരളം മുതിർന്നവരുടെ സ്വർഗമാകരുതെന്ന് യൂസഫലി ;ലുലുമാള്‍ കോട്ടയത്തിനു സ്വന്തം
0
SHARES
340
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളം മുതിർന്ന പൗരന്മാരുടെ സ്വർഗമായി മാറരുതെന്ന് എം.എ. യൂസഫലി പറഞ്ഞു. കോട്ടയം ലുലു മാളിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ചെറുപ്പക്കാർ വിദേശത്തേക്കു പോകുകയാണ്. കേരളത്തിൽ പുതിയ പദ്ധതികൾ വരണം. പഴയ നിയമങ്ങൾ മാറി പുതിയ നിയമങ്ങൾ വരണം, വാണിജ്യ പദ്ധതികൾ വരണം, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. അതേ സമയം നാടിനു വേണ്ടി ഒന്നും ചെയ്യാതെ പലതും നശിപ്പിക്കാനായി യൂട്യൂബർമാരിൽ ഒരു വിഭാഗം നടത്തുന്ന പ്രവൃത്തികളെയും അദ്ദേഹം വിമർശിച്ചു. ‘യൂട്യൂബർമാർ പലതും നശിപ്പിക്കാൻ വേണ്ടിയാണു ശ്രമിക്കുന്നത്. നമ്മളെ ആട്ടിപ്പായിക്കാൻ ചില വ്ലോഗർമാർ ഉണ്ട്.

അവരെ വിശ്വസിക്കാനും ചിലരുണ്ട്. അവരാരും ഈ നാടിനു വേണ്ടി ഒരു സംഭാവനയും ചെയ്യാതെ നാട്ടിലെ പലതും നശിപ്പിക്കാനാണു നിലനിൽക്കുന്നത്, എം.എ. യൂസഫലി പറഞ്ഞു.അക്ഷരനഗരിക്ക് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ് ഇതെന്നും അതിന് യൂസഫലിക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും ലുലു മാളിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നമ്മുടെ രാജ്യം ലോകത്തിനു സംഭാവന ചെയ്ത ബിസിനസ് ചക്രവർത്തി ആണ് യൂസഫലിയെന്നും വാസവൻ പറഞ്ഞു

യൂസഫലിയുടെ മനസ്സിന്റെ നന്മയാണ് ലുലുവിന്റെ വളർച്ചയുടെ കരുത്തെന്ന് ലുലുമാൾ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു പറഞ്ഞു. ഒരിക്കൽ രാഷ്ട്രപതി ഭവനിൽ ബഹ്റൈൻ രാജാവിനു നൽകിയ സ്വീകരണ ചടങ്ങിൽ എന്നെ രാജാവിന്റെ അടുത്തു കൊണ്ടുപോയി യൂസഫലി പരിചയപ്പെടുത്തി. മനോരമയെ കുറിച്ചും എന്നെക്കുറിച്ചും യൂസഫലി രാജാവിനോട് സംസാരിച്ചു. നമുക്ക് രാജാവിനെ കേരളത്തിലേക്കു ക്ഷണിക്കണ്ടേയെന്ന് യൂസഫലി ചോദിച്ചു. ലുലുവിന്റെ സ്ഥാപനങ്ങൾ ബഹ്റൈനിൽ കാഴ്ചവയ്ക്കുന്ന മികച്ച പ്രവർത്തനങ്ങളും യൂസഫലിയുടെ നേതൃത്വത്തിൽ നടത്തുന്ന സഹായ പ്രവർത്തനങ്ങളും രാജാവ് എന്നോടു പറഞ്ഞു. യൂസഫലിയുടെ നന്മ തന്നെയാണ് ലുലുവിന്റെ കരുത്ത്. ചരിത്രം നിരവധി സൃഷ്ടിച്ച വ്യക്തികൂടിയാണ് യൂസഫലി. ഒരു കാലത്ത് ഇന്ത്യയെ അടക്കിഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മുഖ്യ ഓഹരി ഉടമകളിൽ ഒരാളായി അദ്ദേഹം മാറി. സ്കോട്ട്ലൻഡ് യാർഡിന്റെ ആസ്ഥാനം സ്വന്തമാക്കി, മാമ്മൻ മാത്യു പറഞ്ഞു.

കോട്ടയത്തിന്റെ വികസനത്തിൽ പങ്കാളിയാകാൻ ലുലുവിന് സാധിക്കുമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫലി പറഞ്ഞു. വലിയ തൊഴിൽ സാധ്യത സമ്മാനിക്കും. കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാം അവരുടെ നല്ല നിമിഷങ്ങൾ പങ്കിടാൻ ഉള്ള വേദിയായി ലുലു ഗ്രൂപ്പിന്റെ പുതിയ മാൾ മാറുമെന്നും അഷ്റഫ് അലി പറ​ഞ്ഞു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു എന്നിവർ മുഖ്യാതിഥികളായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ഷീന ബിനു, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ. നിഷാദ് എന്നിവരും ചടങ്ങിനെത്തി. ലുലുവിന്റെ പാലക്കാട്, കോഴിക്കോട് മാളുകൾക്ക് സമാനമായ ‘മിനി ഷോപ്പിങ് മാൾ’ ആണ് കോട്ടയത്തേതും. രണ്ടു നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാൾ ഒരുക്കിയിരിക്കുന്നത്

Related Posts

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ
UPDATES

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

August 29, 2026
120
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
UPDATES

കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

August 29, 2026
35
ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ

August 29, 2026
8
ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി
UPDATES

ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

August 29, 2026
214
മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍
UPDATES

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

August 29, 2026
106
നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍
UPDATES

നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

August 29, 2026
71
Next Post
ചക്രവാതച്ചുഴി ന്യൂനമർദ്ദമായേക്കും; തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് മുന്നറിയിപ്പ്, മഴ തുടരും

ചക്രവാതച്ചുഴി ന്യൂനമർദ്ദമായേക്കും; തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് മുന്നറിയിപ്പ്, മഴ തുടരും

Recent News

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

August 29, 2026
120
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

August 29, 2026
35
ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട, 12 കോടിയുടെ മയക്കുമരുന്ന് പിടികൂടി; 3 പേർ പിടിയിൽ

August 29, 2026
8
ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

ചങ്ങരംകുളം കല്ലൂർമ്മ തരിയത്ത്ഏഴിക്കോട് ഉഷ നിര്യാതയായി

August 29, 2026
214
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025