മാറഞ്ചേരി :എ.ടി. അലി മാറഞ്ചേരി എഴുതി തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന “ഓർമകൾ മേയും വഴികൾ”എന്ന സഞ്ചാര സാഹിത്യ പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 15ന് 3 മണിക്ക് വെളിയങ്കോട് എംടിഎം കോളേജ് അങ്കണത്തിൽ വെച്ച് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.ഗ്രന്ഥകാരനും കുടുംബവും ആഗ്ര,ദൽഹി,കാശ്മീർ, തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ യാത്രയിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ സംഭവങ്ങളുടെ ലിഖിത രൂപമാണ് ഈ പുസ്തകം.ദൃശ്യ-മാധ്യമ രംഗത്തെ പ്രശസ്ത സഞ്ചാരിയും എഴുത്തുകാരനുമായ സന്തോഷ് ജോർജ്ജ് കുളങ്ങരയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.3 മണിക്ക് ആരംഭിക്കുന്ന സാംസ്കാരികോത്സവം വിദ്യാർത്ഥികളുടെ കലാ പരിപാടികളോടെയാണ് തുടക്കം കുറിക്കുക. 4 മണിക്ക് സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു നിർവഹിക്കും. പ്രശസ്ത കാര്യണ്യ പ്രവർത്തകൻ നാസർ മാനു, എ.ടി. അലി യുടെ ‘ഓർമകൾ മേയും വഴികൾ’ എന്ന സഞ്ചാരസാഹിത്യ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും,ഡോ:വികെ അബ്ദുൾ അസീസ് അദ്ധ്യക്ഷനായിരിക്കും. പ്രൊഫസർ ചന്ദ്രഹാസൻ പുസ്തക പരിചയം നടത്തും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ അനിൽ വി നാഗേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.അഡ്വ: എംകെ സക്കീർ (കേരള വഖഫ് ബോർഡ് ചെയർമാൻ) പിടി അജയ്‌മോഹൻ, ഡോ:വി.ശോഭ (ചീഫ് എഡിറ്റർ ഗ്രീൻ ബുക്സ്) ഷംസു കൊല്ലാട്ടേൽ ( പ്രസിഡന്റ് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്) ബീന ടീച്ചർ (പ്രസിഡന്റ് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്), എ.കെ സുബൈർ (ജില്ലാ പഞ്ചായത്ത് മെമ്പർ), വികെഎം ഷാഫി (ജില്ലാ പഞ്ചായത്ത് മെമ്പർ), ശ്രീധരൻ മാസ്റ്റർ, ഷാജി കാളിയത്തേൽ,രുദ്രൻ വാരിയത്ത്, ആറ്റുണ്ണി തങ്ങൾ, എ അബ്ദുൽ ലത്തീഫ്, ബഷീർ സിൽസില, സബീന യൂസഫലി കേച്ചേരി (സബ് എഡിറ്റർ ഗ്രീൻ ബുക്സ് ) എകെ അലി, റഹ്മാൻ പോക്കർ, ഖാലിദ് മംഗലത്തേൽ,ആഷിക് എൻപി, നൂറുദ്ദീൻ പോഴത്ത്( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) അബ്ദു തലക്കാട്ട്, ബിക്കവി ഉസ്താദ്, സക്കീർ പൂളക്കൽ, കെപി മാധവൻ, എപി വാസു, ത്രിവിക്രമൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും.ഫൈസൽ ബാവ സ്വാഗതവും വാനിയ അലി നന്ദിയും പറയും. ഗ്രീൻ ബുക്സ് ആണ് പ്രസാധകർ.
തുടർന്ന് പ്രശസ്ത ഗസൽ ഗായകൻ സിറാജ് അമൽ നയിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിക്കും.വാര്‍ത്താസമ്മേളനത്തിൽ ഫൈസൽ ബാവ ,അബ്ദുൽ വഹാബ്,എ. അബ്ദുൾ ലത്തീഫ്, റഹ്മാൻ പോക്കർ ഗ്രന്ഥകാരൻ ഏ.ടി. അലി എന്നിവർ പങ്കെടുത്തു