ചങ്ങരംകുളം:വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ സമർപ്പിത സേവനത്തിന് മുൻ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ടി പി മുഹമ്മദ് കുട്ടി മാസ്റ്ററെ പന്താവൂർ ഇർശാദ് കേന്ദ്ര കമ്മിറ്റി ആദരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാക്തീകരണവും സാമൂഹിക മുന്നേറ്റവും ലക്ഷ്യം വെച്ച് സർവ്വീസ് കാലത്തും ശേഷവും മുഹമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ച ത്യാഗപൂർണ്ണമായ സേവനങ്ങൾ സംസ്ഥാനത്ത് പല പ്രമുഖ സ്ഥാപനങ്ങളും നിലവിൽ വരുന്നതിനും ഇർശാദ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ വളർച്ചക്കും കാരണമായിട്ടുണ്ട്.
1996 ൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ തസ്തികയിൽ നിന്നും വിരമിച്ച മുഹമ്മദ് കുട്ടി മാസ്റ്റർ സർവീസ് കാലശേഷം പ്രമുഖ സി ബി എസ് ഇ സ്കൂളുകളിൽ പ്രിൻസിപ്പൽ, അക്കാദമിക് ഡയറക്ടർ സ്ഥാനങ്ങളും വഹിച്ചു. വളാഞ്ചേരി കൊടുമുടി സ്വദേശിയാണ്.
ഇർശാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ എം പി ഹസൻ ഹാജി അധ്യക്ഷത വഹിച്ചു.സിദ്ദീഖ് മൗലവി
അയിലക്കാട്, വാരിയത്ത് മുഹമ്മദലി , വി പി ശംസുദ്ദീൻ ഹാജി,എം കെ ഹസ്സൻ നെല്ലശ്ശേരി,എ മുഹമ്മദുണ്ണി ഹാജി,പി പി നൗഫൽ സഅദി , കെ എം ശരീഫ് ബുഖാരി , കെ പി എം ബഷീർ സഖാഫി,എം. വി സുബൈർ, സി വി ഹംസ ദാരിമി പ്രസംഗിച്ചു.







