• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി’; എം.കെ സ്റ്റാലിൻ

ckmnews by ckmnews
December 12, 2024
in Kerala
A A
പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി’;  എം.കെ സ്റ്റാലിൻ
0
SHARES
132
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിനും പിണറായി വിജയനും നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. വൈക്കം സത്യാഗ്രഹം കേരളത്തിന്റെ മാത്രം പോരാട്ടം അല്ല ഇന്ത്യയിലെ സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നുവെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു. ഇത് പെരിയാറിന്റെ വിജയമാണെന്നും മുഖ്യമന്ത്രി എന്ന നിലയിൽ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്നാണ് പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തത്. വൈക്കം വലിയ കവലയിലാണ് നവീകരിച്ച തന്തൈ പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തത്. കേരള മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും തമിഴ്നാട് മന്ത്രിമാരായ എ വി വേലു , ദുരൈമുരുകൻ, എം പി സ്വാമിനാഥൻ , ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണിയും ചടങ്ങിൽ പങ്കെടുത്തു. വൈക്കത്തുള്ള സ്മാരകം എട്ടരക്കോടി രൂപ മുടക്കിയാണ് തമിഴ്നാട് സർക്കാർ നവീകരിച്ചത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു നവീകരണംവൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി 2023 ഏപ്രിൽ 1 ന് ഇരു മുഖ്യമന്ത്രിമാരും വൈക്കത്ത് എത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയിലാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്. വൈക്കം വലിയ കവലയിൽ 84 സെന്റിലാണ് തന്തൈ പെരിയാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്.വൈക്കം സത്യഗ്രഹത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് തന്തൈ പെരിയാർ. ടി കെ മാധവനും കെ പി കേശവമേനോനും ബാരിസ്റ്റർ ജോർജ് ജോസഫും അടക്കമുള്ള മുൻനിര നേതാക്കൾ അറസ്റ്റിലായപ്പോൾ തന്തൈ പെരിയാറായിരുന്നു വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്.

Related Posts

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’: അനില്‍കുമാറും സന്ദീപും പ്രതികള്‍; കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി
Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’: അനില്‍കുമാറും സന്ദീപും പ്രതികള്‍; കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

May 23, 2026
235
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത

May 23, 2026
315
‘വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ചു’; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala

‘വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ചു’; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

May 23, 2026
228
മഴ കനക്കുന്നു,ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കാലാവസ്ഥ വകുപ്പ്
Kerala

മഴ കനക്കുന്നു,ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കാലാവസ്ഥ വകുപ്പ്

May 23, 2026
95
‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ
Entertainment

‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ

May 23, 2026
369
ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്
Entertainment

ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്

May 23, 2026
83
Next Post
തീർത്ഥാടകർക്ക് വഴികാട്ടാൻ വനംവകുപ്പിന്റെ അയ്യൻ ആപ്പ്; വിവിധ സേവനങ്ങൾ 5 ഭാഷയിൽ

തീർത്ഥാടകർക്ക് വഴികാട്ടാൻ വനംവകുപ്പിന്റെ അയ്യൻ ആപ്പ്; വിവിധ സേവനങ്ങൾ 5 ഭാഷയിൽ

Recent News

എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍

എടപ്പാളില്‍ നിന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ട് പോയി വട്ടക്കുന്ന് വച്ച് മര്‍ദ്ധിച്ച സംഭവം’പ്രധാന പ്രതി പിടിയില്‍

May 24, 2026
54
വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വീണ്ടും കാട്ടാനക്കലി;കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

May 24, 2026
86
കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു

കർണാടക ഹൊക്കലു നദിയിൽ കക്ക ശേഖരിക്കാൻ ഇറങ്ങിയ 8 പേർ മുങ്ങി മരിച്ചു

May 24, 2026
94
തമിഴ്നാട് ആളിയാർ ഡാം കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി

തമിഴ്നാട് ആളിയാർ ഡാം കനാലിൽ ചില്ലിക്കൊമ്പന്റെ ജഢം കണ്ടെത്തി

May 24, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025