ചങ്ങരംകുളം:പാലായിൽ നടന്ന നാൽപ്പതാമത് ആൾ കേരള ടെക്നിക്കൽ ഹൈ സ്കൂൾ സ്റ്റേറ്റ് സ്പോർട്സ് മീറ്റിൽ ഷോട്ട് പുട്ടിൽ ഗോൾഡ് മെഡൽ നേടിയ ചങ്ങരംകുളം സ്വദേശി നാഹിദ് അബ്ദുള്ളയെ ഉപഹാരം നൽകി അനുമോദിച്ചു.മാട്ടം ടിപ്പുനഗർ കോൺഗ്രസ്സ് കമ്മിറ്റിയും, യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെയും ഉപഹാരം നാഹിദിന്റെ വസതിയിൽ വെച്ച് കോൺഗ്രസ്സ് നേതാവ് നൗഷാദലി നൽകി അനുമോദിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് നേതാവ് പി ടി കാദർ, നാഹിർ ആലുങ്ങൾ,കെ മുരളീധരൻ, പ്രണവം പ്രസാദ്, സാദിഖ് നെച്ചിക്കൽ, മുസ്തഫ ചാലുപറമ്പിൽ, കെ സി അലി, ഉമ്മർ കുളങ്ങര, നൗഷാദ് വി കെ എം,ഉണ്ണികൃഷ്ണൻ തുടങ്ങിയ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കോക്കൂർ ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയും, ആലുങ്ങൾ നഹാസിന്റെയും ഷമീറ നഹാസിന്റെയും മകനാണ് നാഹിദ് അബ്‌ദുള്ള.







