• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

1251 കിലോമീറ്റർ ദൂരം,​ കടന്നുപോകുന്നത് 13 ജില്ലകളിലൂടെ ; കേരളത്തിലെ ഏറ്റവും വലിയ പാതവരുന്നു

ckmnews by ckmnews
December 7, 2024
in UPDATES
A A
1251 കിലോമീറ്റർ ദൂരം,​ കടന്നുപോകുന്നത് 13 ജില്ലകളിലൂടെ ; കേരളത്തിലെ ഏറ്റവും വലിയ പാതവരുന്നു
0
SHARES
3.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിലെ ഏറ്റവും വലിയ പാതയായ മലയോരഹൈവെ കേരളത്തിന്റെ പ്രതീക്ഷയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് വികസനത്തിൽ ഈ സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്നും മികച്ച നിലവാരമുള്ള റോഡുകളാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലയോര ഹൈവെയുടെ ജില്ലയിലെ മൂന്നാം റീച്ചിന്റെയും ചാത്തൻ മാസ്റ്റർ റോഡിന്റെ രണ്ടാം റീച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റത്തൂർ, കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വെള്ളിക്കുളങ്ങര മുതൽ കോര്‍മല, രണ്ടുകൈ, ചായ്പൻകുഴി, വെറ്റിലപ്പാറ 13 ജംഗ്ഷന്‍ വഴി വെറ്റിലപ്പാറ വരെ 18.35 കി.മി. നീളത്തിൽ 12 മീറ്റര്‍ വീതിയിലുമാണ് നിർമ്മാണം നടത്തുക. ഇതിനായി 124.69 കോടിരൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. കിഫ്ബിയിൽ ഉള്‍പ്പെടുത്തി നിർമ്മിക്കുന്ന പദ്ധതിക്ക് 2016-17 -ൽ ഭരണാനുമതിലഭിച്ചിരുന്നു. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 1251 കി.മി ദൂരത്തിൽ 13 ജില്ലകളിലൂടെ മലയോരഹൈവെ കടന്നുപോകും. ഇതിൽ , തൃശൂര്‍ ജില്ലയിലെ മൂന്നാം റീച്ചിലാണ് കേരളത്തിൽ ആദ്യമായി മലയോരഹൈവേക്കായി നിർമ്മിതികൾക്ക് പണം നല്‍കി ഭൂമി ഏറ്റെടുക്കുന്നത്. കൊടകര, കോടശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 9.150 കി.മീ. നീളം വരുന്ന പുത്തുക്കാവ് – കനകമല – മേച്ചിറ (ചാത്തൻ മാസ്റ്റർ റോഡ്) പൊതുമരാമത്ത് റോഡിന് 8.98 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.

ചടങ്ങിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹനാൻ എം.പി, കെ.ആർ.എഫ്.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ബി. അശ്വതി, കെ.പി. ജെയിംസ്, അഡ്വ. ആതിര ദേവരാജൻ, അമ്പിളി സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ് എന്നിവർ പ്രസംഗിച്ചു.

Related Posts

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

September 25, 2026
1.5k
മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു
UPDATES

മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു

September 25, 2026
237
പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി

September 25, 2026
58
ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി

September 25, 2026
507
ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
139
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
46
Next Post
ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം; ആറാട്ടുപുഴ ക്ഷേത്രത്തിൽ പഞ്ചാരിമേളം നടത്തി പ്രതിഷേധം

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം; ആറാട്ടുപുഴ ക്ഷേത്രത്തിൽ പഞ്ചാരിമേളം നടത്തി പ്രതിഷേധം

Recent News

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

September 25, 2026
42
സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

September 25, 2026
405
പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

September 25, 2026
241
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

September 25, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025