• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, May 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘പ്ളാസ്റ്റിക്  കയർ  കഴുത്തിൽ, ചുണ്ടിന് നീല നിറം’; നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

ckmnews by ckmnews
December 7, 2024
in UPDATES
A A
‘പ്ളാസ്റ്റിക്  കയർ  കഴുത്തിൽ, ചുണ്ടിന് നീല നിറം’; നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
0
SHARES
362
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ‌ മുൻ എഡിഎം നവീൻ ബാബുവിന്റേത് തൂങ്ങിമരണമാണെന്ന് വ്യക്തമാക്കുന്ന വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നവീൻ ബാബുവിന്റെ ശരീരത്തിൽ പരിക്കുകൾ ഇല്ലായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ഒക്‌ടോബർ 15ന് ഉച്ചയ്ക്ക് 12.40നും 1.50നും ഇടയിലാണ് പോസ്റ്റുമോർട്ടം നടന്നത്. തലയോട്ടിക്ക് പരിക്കില്ല. വാരിയെല്ലുകൾക്ക് ക്ഷതമില്ല. ഇടത് ശ്വാസകോശത്തിന്റെ മുകൾഭാഗം നെഞ്ചിന്റെ ഭിത്തിയോട് ചേർന്ന നിലയിലാണ്. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്കും പരിക്കില്ല. തരുണാസ്ഥി, കശേരുക്കൾ എന്നിവയ്ക്കും പരിക്കില്ല. അന്നനാളം സാധാരണ നിലയിലായിരുന്നു. കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നു. മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലായിരുന്നു. ചുണ്ടുകൾ നീല നിറത്തിലായിരുന്നു. പല്ലുകൾക്കും മോണകൾക്കും കേടില്ല. നാവ് കടിച്ചിരുന്നു. വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു. ശരീരം അഴുകിയതിന്റെ ലക്ഷണമില്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നു. സുഷുമ‌്ന നാഡിക്ക് പരിക്കില്ല. മൃതദേഹം തണുത്ത അറയിൽ സൂക്ഷിച്ചിരുന്നില്ല.

0.5 സെന്റിമീറ്റർ വ്യാസമുള്ള മഞ്ഞ കലർന്ന നിറത്തിലെ പ്ളാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയിരുന്നു. കയറിന്റെ നീണ്ട ഭാഗത്തിന് 103 സെന്റിമീറ്റർ നീളമുണ്ടായിരുന്നു. കയറിന് 30 മീറ്റർ നീളമുള്ള സ്വതന്ത്ര ഭാഗവും ഉണ്ടായിരുന്നു. കഴുത്തിന് ചുറ്റുമുള്ള കയറിന്റെ ഭാഗത്ത് 22 സെന്റിമീറ്റർ നീളമാണ് ഉണ്ടായിരുന്നത്. അതേസമയം, ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോയെന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല.

നവീന്റെ മരണത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഹൈക്കോടതി നിർദ്ദേശിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിന് തയ്യാറാണോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു മറുപടി. അതേസമയം സിബിഐ അന്വേഷണത്തെ സംസ്ഥാന സ‌ർക്കാർ എതിർത്തു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും വാദിച്ചു. കേസ് ഡയറി പരിശോധിച്ചശേഷം ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. വിഷയം 12ന് വീണ്ടും പരിഗണിക്കും. ഒക്ടോബർ 16ന് പുലർച്ചയോടെയാണ് പത്തനംതിട്ട സ്വദേശിയായ നവീൻ ബാബുവിനെ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട എഡിഎം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയുടെ പരസ്യമായ അപമാനം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ഉയരുന്ന ആരോപണം. കേസിൽ അറസ്റ്റിലായ ദിവ്യയ്ക്ക് ജാമ്യവും ലഭിച്ചിരുന്നു.

Related Posts

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു
UPDATES

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

May 13, 2026
20
പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം
UPDATES

പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം

May 13, 2026
84
മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി
UPDATES

മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി

May 13, 2026
28
കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍
UPDATES

കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍

May 13, 2026
54
നടുവട്ടം സെന്ററിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന തൊണ്ടിയിൽ അബ്ദുട്ടി നിര്യാതനായി
UPDATES

നടുവട്ടം സെന്ററിൽ പച്ചക്കറി കച്ചവടം ചെയ്തിരുന്ന തൊണ്ടിയിൽ അബ്ദുട്ടി നിര്യാതനായി

May 13, 2026
145
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്;പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന
UPDATES

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്;പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന

May 13, 2026
81
Next Post
കാമുകിയുടെ സ്വകാര്യവീഡിയോകൾ പ്രചരിപ്പിക്കും, യുവാവ് തട്ടിയെടുത്തത് ആഡംബരകാറും രണ്ടരക്കോടി രൂപയും

കാമുകിയുടെ സ്വകാര്യവീഡിയോകൾ പ്രചരിപ്പിക്കും, യുവാവ് തട്ടിയെടുത്തത് ആഡംബരകാറും രണ്ടരക്കോടി രൂപയും

Recent News

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

എന്‍ഡിഎ പൊന്നാനി അസംബ്ലി നിയോജക മണ്ഡലം നേതൃത്വ സംഗമം കരിങ്കല്ലത്താണിയില്‍ നടന്നു

May 13, 2026
20
പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം

പത്താം നാളും നിരാശ: മുഖ്യമന്ത്രിയെ കണ്ടെത്തി‌! പ്രഖ്യാപനം ഇന്നും ഇല്ല: ത്രില്ലടിച്ച് കേരളം

May 13, 2026
84
മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി

മാറഞ്ചേരി ജി എച്ച് എസ് എസ് കവാടം ഉദ്ഘാടനത്തിന് ഒരുങ്ങി

May 13, 2026
28
കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍

May 13, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025