തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥി ജയകൃഷ്ണന്‍. വനിത മുടി മുറിച്ചപ്പോള്‍ ഏറെ ദുഃഖത്തോടെ മുഖ്യമന്ത്രി കരഞ്ഞു. മുഖ്യമന്ത്രി ഇന്ന് കരയുമോ എന്നറിയില്ല, ഇനിയും മുഖ്യമന്തി കരഞ്ഞാല്‍ വിഷമമാണ് ജയകൃഷ്ണന്‍ പറഞ്ഞു. ഞങ്ങളെ ഒരുപാട് ദ്രോഹിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ മുഖ്യമന്ത്രിയെ കരയിപ്പിക്കുന്നത് താല്പര്യമില്ല. ഞങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്. റാങ്ക് ലിസ്റ്റ് അവസ്ഥ പരിതാപമാണെന്നും ജയകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ വിഷയം ആഗാതമായി പഠിച്ചുവെന്നും റാങ്ക് ലിസ്റ്റ് നീട്ടി എന്നും പറഞ്ഞു. പക്ഷേ അത് പിഎസ് സി അംഗീകരിച്ചില്ല. ഞങ്ങള്‍ക്ക് തന്ന വാക്ക് എങ്ങനെ പാലിക്കപ്പെടുമെന്ന് ഉറപ്പില്ല. സര്‍ക്കാര്‍ നാല് നിര്‍ദേശങ്ങളാണ് പറഞ്ഞത്.അധ്യാപക-വിദ്യാര്‍ത്ഥി അനുപാത വിഷയത്തില്‍ ധാരണയാകാത്തതിനാലാണ് മുടിമുറിക്കുന്ന തീരുമാനത്തിലേക്ക് ജയകൃഷ്ണന്‍ കടന്നത്. സമരത്തിന് യാതൊരു പരിഹാരവും കാണാത്ത പശ്ചാത്തലത്തിലാണ് സമരം കടുപ്പിക്കുന്നതെന്ന് സമരക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് വൈകിപ്പിക്കുകയാണെന്നും ഇതില്‍ ആശങ്കയുണ്ടെന്നും യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് സര്‍ക്കാര്‍ നേരത്തേ ചര്‍ച്ചയ്‌ക്കെത്തിയതെന്നും സമരക്കാര്‍ ആരോപിക്കുന്നുണ്ട്.
എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുമായി ഇനിയും ചര്‍ച്ചകള്‍ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ല. ഇനിയും ചര്‍ച്ചകള്‍ വേണമെന്നായിരുന്നു മന്ത്രി പറഞ്ഞത്. സാമ്പത്തിക ബാധ്യത വലിയ പ്രശ്‌നമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, 150 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ക്ലാസ് ചുമതലയുള്ള പ്രധാനാധ്യാപകര്‍ക്ക് പകരം റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കിയാല്‍ 300-ഓളം ഒഴിവുകള്‍ വരുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.








