ചങ്ങരംകുളം:എ.ആർ.എച്ച്.എസ്.എസ് ഫോർ ഗേൾസ് പാവിട്ടപ്പുറം സ്കൂളിലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് സമാപിച്ചു.ക്യാമ്പിൽ വ്യത്യസ്തങ്ങളായ സെഷനുകളിലായി ഐസ് ബ്രേക്കിംഗ്, സ്കിൽസ് ആൻഡ് ഡ്രിൽസ്, പൈനിയറിങ്,പ്രഥമ ശുശ്രൂഷ പരിശീലനം, കളേഴ്സ് ഓഫ് ഇന്ത്യ, തൊഴിൽ പരിശീലനം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.തിരൂർ ജില്ലാ ഭാരവാഹികളായ അമീൻ,റഷീദ് വട്ടപ്പറമ്പിൽ,ഷൈബി ,വത്സല എന്നിവർ ക്യാമ്പ് സന്ദർശിച്ചു.യോഗ,സർവമത പ്രാർത്ഥന, അസംബ്ലി എന്നിവയോട് കൂടി ക്യാമ്പ് സമാപിച്ചു.റേഞ്ചർ ലീഡർ കെ സുവിത യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ പി.വി വില്ലിംഗ്ടൺ,അധ്യാപകരായ ടിഎസ് സുമിത,എസ് സജ്ന,എ തൻസീർ,അഹമ്മദ് പറയങ്ങാട്ടിൽ,വി ഷാഹിദ,കെഎം സുരേഷ് ബാബു,കെ പ്രിയ,ബിപി ജംഷിയ എന്നിവർ പങ്കെടുത്തു.






