തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടറായ തിരുപ്പുറം സ്വദേശി അജിത് കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് മാർത്താണ്ഡത്ത് വെച്ച് അജിത് കുമാർ ബസിനുള്ളിൽ കുഴഞ്ഞുവീണത്. തിരുവനന്തപുരം – നാഗർകോവിൽ സർവീസിനിടയിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനിടെയാണ് അജിത്കുമാർ കുഴഞ്ഞുവീണത്. തുടർന്ന് യാത്രക്കാരും ഡ്രൈവറും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെയാണ് അജിത് കുമാർ മരിച്ചത്. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വിവരങ്ങളില്ല.






