എടപ്പാൾ: ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മത ധാർമിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം കൊടുക്കേണ്ടത് വർത്തമാന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ. വി എസ് ജോയ് എം എൽ എ പറഞ്ഞു. മികവുറ്റ സംസ്കാരം രൂപപ്പെടുത്തുന്നതിന് കുട്ടികളിൽ ഭൗതിക വിദ്യാഭ്യാസവും ധാർമിക ബോധവും ഒരേപോലെ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.എടപ്പാൾ തലമുണ്ട എം എച്ച് സ്കൂളിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ എടപ്പാൾ റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയ്ഞ്ച് പ്രസിഡണ്ട് കമറുദ്ദീൻ ഫൈസി അധ്യക്ഷനായി.മുനീർ നുജൂമി ഖിറാഅത്ത് നടത്തി. മദ്റസ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഇബ്റാഹീം ബാഖവി, സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ട്രഷറർ കെ വി ഹംസു അയിലക്കാട്, റെയിഞ്ച് സെക്രട്ടറി അബ്ദുറസാഖ് മുസ്ലിയാർ,ജോയിൻ സെക്രട്ടറി സയ്യിദ് ഹനീഫ് തങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ ജയൻ കാമ്പ്രത്ത്, കെ പി ഹുസൈൻ ഹാജി, കാദർബാഷ വെങ്ങിനിക്കര, ഹസ്സൻ അയിലക്കാട് എന്നിവർ പ്രസംഗിച്ചു. റെയ്ഞ്ചിലെ 18 മദ്റസകളിൽ നിന്നായി 400 മത്സരാർഥികൾ കലാ മത്സരങ്ങളിൽ പങ്കെടുത്തു.







