പൊന്നാനി:വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കുന്നതിന് വേണ്ടി ബിജെപി സർക്കാരിന് കൂട്ടുനിൽക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. പൊന്നാനി കോടതിപ്പടി മുതൽ കുണ്ടുകടവ് ജംഗ്ഷൻ വരെ കെ പി നൗഷാദലി എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി പി ടി അജയ്മോഹന്, മുൻ എം പി സി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നൈറ്റ് മാർച്ച് നടത്തിയത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്നും നീക്കംചെയ്ത് ബിജെപിയെ സഹായിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ഘടകകക്ഷിയെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് നൈറ്റ്മാർച്ച് സമാപനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി നൗഷാദലി എംഎൽഎ കുറ്റപ്പെടുത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. കെ ശിവരാമൻ, ടി കെ അഷറഫ്, പുന്നക്കൽ സുരേഷ്, കെ പി അബ്ദുൽ ജബ്ബാർ, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, സി ജാഫർ, പ്രദീപ് കാട്ടിലയിൽ, യു മാമ്മൂട്ടി, ഹിളർ കാഞ്ഞിരമുക്ക്, പി നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. നൈറ്റ് മാർച്ചിന് കെ ജയപ്രകാശ്, എൻ പി നബീൽ,മുനീർ മാറഞ്ചേരി, എച്ച് കബീർ, പി സക്കീർ, എം കെ റഫീഖ്, പി സോമൻ ,പിടി ജലീൽ, സക്കീർ കടവ്, ഫസലുറഹ്മാൻ, എം അമ്മുക്കുട്ടി,ഹഫ്സത്ത് നെയ്തെല്ലൂർ, ജാസ്മിൻ ,കെ വി ഉസ്മാൻ ,എ വി മഹേഷ്, മജീദ്, സി എ ശിവകുമാർ,സദാനന്ദൻ,ശിവദാസൻ, ജയൻ അറക്കൽ, അറഫാത്ത് എന്നിവർ നേതൃത്വം നൽകി.






