അല് ഐന്: അല് ഐനില് ഫാര്മസിസ്റ്റ് ആയി ജോലി ചെയ്തിരുന്ന തിരൂര് സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. അല് ഐന് ഇമ്പീരിയല് കോളജ് ലണ്ടന് ഡയബറ്റിക് സെന്ററിലെ ഫാര്മസിസ്റ്റ് തിരൂര് തലക്കടത്തൂര് ഇടയ്ക്കങ്ങാട്ടില് പരേതനായ അബ്ദുറഹ്മാന് ഹാജിയുടെ മകന് മുഹമ്മദ് ഇബ്രാഹിം (48) ആണ് മരിച്ചത്. വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഇദ്ദേഹം വെള്ളിയാഴ്ച ജോലിക്ക് എത്തിയിരുന്നില്ല. തുടര്ന്ന് താമസിച്ചിരുന്ന റൂമില് മരിച്ച നിലയില് കാണുകയായിരുന്നു
മുമ്പ് അല് ഐന് തവാം ആശുപത്രിയില് ഫാര്മസിസ്റ്റ് ആയിരുന്നു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന കുടുംബം പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. മൃതദേഹം അല് ഐന് അല് ജിമി ആശുപത്രി മോര്ച്ചറിയില്. നടപടിക്രമങ്ങള് പൂര്ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള് നടക്കുകയാണെന്ന് ബന്ധുക്കള് വ്യക്തമാക്കി. മാതാവ്: ആയിശുമ്മു. ഭാര്യ: ബുഷറ. മക്കള്: മുനീബ്, ഹുദ. മുഹ്സിന്. സഹോദരങ്ങള്: മൊയ്തീന് കുട്ടി (അബൂദബി), മുജീബ് റഹ്മാന് (ദുബൈ), അയ്യൂബ് (അബൂദബി), ദാവൂദ് (അബൂദബി). ഹാജറ, സാറ, ഹഫ്സത്ത്, ഹസനത്ത്






