ചങ്ങരംകുളം:സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കു നേരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ലാ പ്രവർത്തക കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂക്കുതല പെൻഷൻ ഭവൻ ഹാളിൽ നടന്ന സംഗമം മലപ്പുറം ജില്ലാ പഞ്ചായത്തംഗം അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഷാജി ചപ്പയിൽ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റിയംഗം പ്രേമദാസ് പിടാവനൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം എ സി ഗീവർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്തിനെ ആദരിച്ചു. സംസ്ഥാന ജോയൻ്റ് സെക്രട്ടറി ഹമീദ് കോക്കൂർ മുഖ്യാതിഥിയായി. കെഎംപിയു മുൻ സംസ്ഥാന ട്രഷറർ ഷാഫി ചങ്ങരംകുളം, ജില്ലാ മുൻ വൈസ് പ്രസിഡൻ്റ് ദാസൻ കോക്കൂർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പി സുനീറ സ്വാഗതവും യാസിർ വെളിയങ്കോട് നന്ദിയും പറഞ്ഞു.







