• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മഴക്കുറവ്: ഈവർഷം രാജ്യത്തെ നെല്ലുത്പാദനം കുറയുമെന്ന് റിപ്പോർട്ട്

ckmnews by ckmnews
September 18, 2026
in Kerala
A A
മഴക്കുറവ്: ഈവർഷം രാജ്യത്തെ നെല്ലുത്പാദനം കുറയുമെന്ന് റിപ്പോർട്ട്
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: രാജ്യത്തെ നെല്ലുത്പാദനം ഈ വർഷം കുറയുമെന്ന് റിപ്പോർട്ട്. 20 വർഷത്തിനിടയിലെ ഏറ്റവും കുറവ് ഉത്പാദനമായിരിക്കും ഈ വർഷമെന്നാണ് സൂചന. വിളവെടുപ്പിനുമുൻപത്തെ നിർണായകഘട്ടത്തിൽ മഴ കുറഞ്ഞതാണ് തിരിച്ചടിയായത്. ഉത്പാദനക്കുറവ് അരിവിലയും കയറ്റുമതി ചെലവും ഉയരാൻ ഇടയാക്കും. തായ്‌ലാൻഡ്, വിയറ്റ്‌നാം തുടങ്ങി പ്രധാന കയറ്റുമതി രാജ്യങ്ങളിലും അരിവില ഉയരുമെന്നാണ് റിപ്പോർട്ട്.

അതേസമയം, കഴിഞ്ഞവർഷങ്ങളിലെ റെക്കോഡ് വിളവെടുപ്പിൽ സർക്കാർ ശേഖരിച്ച വൻ അരിശേഖരം കയറ്റുമതിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഉത്പാദനത്തിൽ ഏകദേശം ഒരു കോടി ടണ്ണിന്റെ കുറവുണ്ടാകുമെന്നാണ് റൈസ് എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷന്റെ കണക്ക്. കഴിഞ്ഞവർഷത്തെ 15.4 കോടി ടൺ ഉത്പാദനവുമായി താരതമ്യംചെയ്യുമ്പോൾ 6.5 ശതമാനം കുറവാണിത്.

2009-2010ലെ എൽനിനോയെത്തുടർന്നുണ്ടായ വരൾച്ചയ്ക്കുശേഷം ഏറ്റവും വലിയ കുറവായിരിക്കും ഇക്കുറിയെന്നും റിപ്പോർട്ട് പറയുന്നു. ഏതാനും ആഴ്ചകളായി തുടരുന്ന മഴക്കുറവ് ദക്ഷിണ-കിഴക്കൻ സംസ്ഥാനങ്ങളിലെ നെല്ലിന്റെ വിളവ് ഗണ്യമായി കുറച്ചെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ജൂൺ ഒന്നിന് തുടങ്ങിയ മൺസൂൺ കാലത്ത്, രാജ്യത്ത് മഴ 15 ശതമാനം കുറവായിരുന്നു. നെല്ലുത്പാദക സംസ്ഥാനങ്ങളിൽ മഴക്കുറവ് 42 ശതമാനം വരെയാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

രാജ്യത്ത് വലിയ അരിശേഖരമുള്ളതിനാൽ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. മില്ലിൽ എത്താത്ത നെല്ലുൾപ്പെടെ സംസ്ഥാനങ്ങളുടെ അരിശേഖരം സെപ്റ്റംബർ ഒന്നിന് 5.96 കോടി ടണ്ണായി. ഒക്ടോബർ ഒന്നിനകം സർക്കാർ ലക്ഷ്യമിട്ട 1.03 കോടി ടണ്ണിന്റെ അഞ്ചിരട്ടിയിൽ അധികമാണിത്.

Related Posts

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Crime

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
159
അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു
Kerala

അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

September 19, 2026
26
തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ
Crime

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

September 19, 2026
69
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
32
പത്തുകോടിയുടെ എംഡിഎംഎ പിടിച്ച സംഭവം: നാലുപേർകൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ 13 പേർ പിടിയിലായി
Crime

പത്തുകോടിയുടെ എംഡിഎംഎ പിടിച്ച സംഭവം: നാലുപേർകൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ 13 പേർ പിടിയിലായി

September 19, 2026
8
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

September 19, 2026
66
Next Post
കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു

കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച; സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു

Recent News

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
1
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
159
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
13
അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

September 19, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025