• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആൺകുട്ടികളോട് മുടിവെട്ടാൻ പറയേണ്ട, അവർക്കും മുടിവളർത്താൻ സ്വാതന്ത്ര്യമുണ്ട്- ബാലാവകാശ കമ്മിഷൻ

cntv team by cntv team
September 17, 2026
in Kerala
A A
ആൺകുട്ടികളോട് മുടിവെട്ടാൻ പറയേണ്ട, അവർക്കും മുടിവളർത്താൻ സ്വാതന്ത്ര്യമുണ്ട്- ബാലാവകാശ കമ്മിഷൻ
0
SHARES
191
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ആൺകുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളർത്തുന്നതിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. മുടിയുടെ നീളത്തിന്റെ പേരിലോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിലോ ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും സ്കൂൾ അധികൃതർ മാനസികമായി ബുദ്ധിമുട്ടിക്കാനോ ക്ലാസ്സിൽനിന്ന് മാറ്റിനിർത്താനോ വിവേചനപരമായി പെരുമാറാനോ ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മിഷൻ അംഗം പി. ഷാജേഷ് ഭാസ്കർ വ്യക്തമാക്കി. വിദ്യാർഥികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കാനുള്ള ചുമതല കുട്ടികൾക്കുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി നിർബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ ചെയ്യണം. എന്നാൽ, ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കൽ വസ്തുക്കളോ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും ഉത്തരവിൽ പറയുന്നു. ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്പര്യത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂർണ അവകാശമുണ്ടായിരിക്കും.ഈ വിഷയത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ഇതുവരെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. അതിനാൽ അടിയന്തിരമായി മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിച്ച് അവരെക്കൂടി കേട്ട ശേഷമായിരിക്കണം വിദ്യാലയങ്ങൾക്ക് നിർദേശങ്ങൾ നൽകേണ്ടതെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കമ്മിഷന്റെ ശുപാർശയിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണം.കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആൺകുട്ടികളോടും ലിംഗനിർണയം നടത്താത്ത കുട്ടികളോടും വിവേചനപരമായി പെരുമാറുന്നുവെന്നും തലമുടി നീട്ടിവളർത്തുന്ന ആൺകുട്ടികളെ കുറ്റവാളികളായി സ്കൂൾ അധികൃതർ ചിത്രീകരിക്കുന്നുവെന്നും കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദുമേനോൻ നൽകിയ ഹർജിയും കമ്മീഷൻ പരിഗണിച്ചു. കൂടാതെ, പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് മുടി വെട്ടിവരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കുട്ടി തയ്യാറാകാത്ത സാഹചര്യത്തിൽ മാർഗനിർദേശം തേടി കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സമർപ്പിച്ച ഹർജിയും പരിഗണിച്ചാണ് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്.

Related Posts

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത,​ ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത,​ ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

November 5, 2026
48
കൊലനടത്തി മുങ്ങി നാടുവിട്ടു; വിവാഹിതനായി കൊല്ലത്ത് വ്യാജവിലാസത്തിൽ താമസം; 30 വർഷത്തിന് ശേഷം അറസ്റ്റ്‌
Crime

കൊലനടത്തി മുങ്ങി നാടുവിട്ടു; വിവാഹിതനായി കൊല്ലത്ത് വ്യാജവിലാസത്തിൽ താമസം; 30 വർഷത്തിന് ശേഷം അറസ്റ്റ്‌

November 5, 2026
383
ചേരാനെല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം
Kerala

ചേരാനെല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ ജാമ്യം

November 5, 2026
62
അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു
Crime

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു

November 5, 2026
11
ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും
Crime

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

November 5, 2026
17
റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു
Kerala

റോഡ് സുരക്ഷയ്ക്ക് ഉറപ്പാക്കാൻ സർക്കാർ, ബ്രാന്റ് അംബാസഡറായി മമ്മൂട്ടി, കേരള റോഡ് സേഫ്റ്റി മിഷൻ വരുന്നു

November 5, 2026
41
Next Post
പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

Recent News

യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ

യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാൻ പഠിച്ചു; ഇടപാടുകാരെ പൊലീസ് വേഷത്തിൽ കൊള്ളയടിച്ചു; 4 പേർ അറസ്റ്റിൽ

November 5, 2026
125
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത,​ ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത,​ ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

November 5, 2026
48
കൊലനടത്തി മുങ്ങി നാടുവിട്ടു; വിവാഹിതനായി കൊല്ലത്ത് വ്യാജവിലാസത്തിൽ താമസം; 30 വർഷത്തിന് ശേഷം അറസ്റ്റ്‌

കൊലനടത്തി മുങ്ങി നാടുവിട്ടു; വിവാഹിതനായി കൊല്ലത്ത് വ്യാജവിലാസത്തിൽ താമസം; 30 വർഷത്തിന് ശേഷം അറസ്റ്റ്‌

November 5, 2026
383
സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

November 5, 2026
140
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025