• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

cntv team by cntv team
September 17, 2026
in Kerala
A A
പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത് മന സതീശൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31 വരെയാണ് കാലാവധി. രണ്ടാംതവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. ഇടക്കാലത്ത് മറ്റൊരു മേൽശാന്തിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായപ്പോൾ താത്കാലിക ചുമതലയും വഹിച്ചിരുന്നു.പഴയത്ത് ഇട്ടിരവി നമ്പൂതിരിയുടേയും ഓതിയ്ക്കൻ കുടുംബം തന്നെയായ ഗുരുവായൂർ പൊട്ടക്കുഴി ഇല്ലത്ത് ശാന്ത അന്തർജനത്തിന്റെ മകനാണ് 58-കാരനായ സതീശൻ നമ്പൂതിരി. 42 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിൽ പൂജ നിർവഹിച്ചുവരുന്നുണ്ട്. ഗണിതശാസ്ത്ര ബിരുദധാരിയാണ്. ഭാര്യ: ഒറ്റപ്പാലം മേച്ചേരി മന ഷീജ അന്തർജനം.ബെംഗളൂരുവിൽ ആയുർവേദ ഡോക്ടറായ ശ്രീരഞ്ജിനിയും ചെന്നൈയിൽ സോഫ്റ്റ്വെയർ എൻജിനീയർ ശ്രീവിദ്യയുമാണ് മക്കൾ. മരുമകൻ: വിഷ്ണു (സോഫ്റ്റ്വെയർ എൻജിനീയർ, ബെംഗളൂരു).വ്യാഴാഴ്ച ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നമസ്കാരമണ്ഡപത്തിൽ 43 പേരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് സതീശൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടത്. തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പി.എം. നാരായണൻ നമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.

Related Posts

ആൺകുട്ടികളോട് മുടിവെട്ടാൻ പറയേണ്ട, അവർക്കും മുടിവളർത്താൻ സ്വാതന്ത്ര്യമുണ്ട്- ബാലാവകാശ കമ്മിഷൻ
Kerala

ആൺകുട്ടികളോട് മുടിവെട്ടാൻ പറയേണ്ട, അവർക്കും മുടിവളർത്താൻ സ്വാതന്ത്ര്യമുണ്ട്- ബാലാവകാശ കമ്മിഷൻ

September 17, 2026
6
വീട്ടിൽ 67 ലിറ്ററിലധികം അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിനെ കോടതിയിൽ ഹാജരാക്കി
Kerala

വീട്ടിൽ 67 ലിറ്ററിലധികം അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിനെ കോടതിയിൽ ഹാജരാക്കി

September 17, 2026
4
അനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴ
Kerala

അനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴ

September 17, 2026
109
‘കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണ ലഭിക്കുന്നു’; UDF സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala

‘കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണ ലഭിക്കുന്നു’; UDF സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

September 17, 2026
135
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; പുനലൂരില്‍ രേഖപ്പെടുത്തിയത് 37°C
Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; പുനലൂരില്‍ രേഖപ്പെടുത്തിയത് 37°C

September 17, 2026
9
ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
Kerala

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഗര്‍ഭിണി തെറിച്ചുവീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

September 17, 2026
340

Recent News

പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

പഴയത്ത് സതീശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

September 17, 2026
6
ആൺകുട്ടികളോട് മുടിവെട്ടാൻ പറയേണ്ട, അവർക്കും മുടിവളർത്താൻ സ്വാതന്ത്ര്യമുണ്ട്- ബാലാവകാശ കമ്മിഷൻ

ആൺകുട്ടികളോട് മുടിവെട്ടാൻ പറയേണ്ട, അവർക്കും മുടിവളർത്താൻ സ്വാതന്ത്ര്യമുണ്ട്- ബാലാവകാശ കമ്മിഷൻ

September 17, 2026
6
വീട്ടിൽ 67 ലിറ്ററിലധികം അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിനെ കോടതിയിൽ ഹാജരാക്കി

വീട്ടിൽ 67 ലിറ്ററിലധികം അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിനെ കോടതിയിൽ ഹാജരാക്കി

September 17, 2026
4
പുതിയ വാതിൽ തുറന്നു സതീശൻ; ഇനി ‘സരൾ കേരളം’, 19 നിയമങ്ങൾ ഭേദഗതി ചെയ്യും

പുതിയ വാതിൽ തുറന്നു സതീശൻ; ഇനി ‘സരൾ കേരളം’, 19 നിയമങ്ങൾ ഭേദഗതി ചെയ്യും

September 17, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025