• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു

ckmnews by ckmnews
September 15, 2026
in UPDATES
A A
ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ചങ്ങരംകുളത്ത് ഗണേശോത്സവം വിപുലമായി ആഘോഷിച്ചു. പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച ഗണേശ വിഗ്രഹങ്ങളുടെ ഘോഷയാത്രകൾ ശ്രീശാസ്താ സ്കൂൾ പരിസരത്ത് മഹാസംഗമമായി.

തുടർന്ന് കാഞ്ഞിയൂർ, മൂക്കുതല, പിഠവന്നൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തിയ ശോഭായാത്ര വൈകിട്ട് 6.30-ഓടെ നരണിപ്പുഴയിലെത്തി. തുടർന്ന് നിമജ്ജനച്ചടങ്ങുകളോടെ ഉത്സവത്തിന് സമാപനമായി.

മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിഗ്രഹങ്ങളിലൊന്നായ സംഘാടകസമിതി ഒരുക്കിയ 11 അടിയിലധികം ഉയരമുള്ള ഗണേശ വിഗ്രഹവും കോക്കൂർ പ്രദേശത്തുനിന്നുള്ള വിഗ്രഹങ്ങളും ശോഭായാത്രയ്ക്ക് പ്രൗഢിയേകി. ഗണേശസൂക്തങ്ങളുടെ ആലാപനത്തിനൊപ്പം വീരനാട്യം, പുലിവേഷങ്ങൾ, വാദ്യമേളങ്ങൾ, ഡി.ജെ. എന്നിവയും ഘോഷയാത്രയ്ക്ക് അകമ്പടിയായി. നൂറുകണക്കിന് ഭക്തരും നാട്ടുകാരും പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ വിഗ്രഹങ്ങൾക്ക് ഭക്തിനിർഭരമായ സ്വീകരണവും നൽകി.

ഗണേശോത്സവ സമിതി പ്രസിഡന്റ് അനീഷ് ചിയ്യാന്നൂർ, ജനറൽ സെക്രട്ടറി ബബീഷ് പെരുമ്പാവൂർ, പ്രോഗ്രാം കോർഡിനേറ്റർ കെ.വി. മണികണ്ഠൻ കൊളഞ്ചേരി, ട്രഷറർ ജിജിൻ ഉണ്ണി, ഭാരവാഹികളായ ജിജേഷ് കാരയിൽ, അജിത്ത് ഗ്ലാസ്കോ, രജിതൻ പന്താവൂർ, സുബീഷ് ശ്രീരഞ്ജിനി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts

ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ? സഹായം ആവശ്യപ്പെട്ട് വ്‌ളോഗറുടെ പോസ്റ്റ്
UPDATES

ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ? സഹായം ആവശ്യപ്പെട്ട് വ്‌ളോഗറുടെ പോസ്റ്റ്

September 15, 2026
29
ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

13
മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു

September 14, 2026
142
ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു

37
മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി

355
പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

51
Next Post
ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

Recent News

ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ? സഹായം ആവശ്യപ്പെട്ട് വ്‌ളോഗറുടെ പോസ്റ്റ്

ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ? സഹായം ആവശ്യപ്പെട്ട് വ്‌ളോഗറുടെ പോസ്റ്റ്

September 15, 2026
29
ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

September 15, 2026
13
ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു

ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു

September 15, 2026
24
മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025