ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 44-ാമത് എട്ടുനോമ്പ് സുവിശേഷ മഹായോഗവും ചൊവ്വാഴ്ച തുടക്കമാവും.ചൊവ്വാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് വന്ദ്യ ഫാ എൻ.കെ. ജേക്കബ് കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.ഫാ. എൽദോ പോൾ ചേറാടി , ഫാ.ജെയ്സൺ കെ ജോൺ എന്നിവർ സഹകാർമികരാകും.ചൊവ്വാഴ്ച രാവിലെ നടക്കുന്ന പകൽ ധ്യാനത്തിന് ബൈജു ക്രാരിയേലി നേതൃത്വം നൽകും.വൈകീട്ട് 6.30ന് സന്ധ്യാനമസ്ക്കാരത്തിന് ശേഷം ഏഴിന് നടക്കുന്ന 44 മത് സുവിശേഷയോഗത്തിൻ്റെ ആരംഭ ദിവസം ഫാ. ജിനു പള്ളിപ്പാട്ട് വചന സന്ദേശം നൽകും.തുടർ ദിവസങ്ങളിൽ രാത്രി യോഗങ്ങളിൽ ഫാ. മാത്യൂസ് ജോർജ് തോക്കുപാറ, ഫാ. ജേക്കബ് മഞ്ഞളി,ഫാ. തമ്പി മാറാടി, ഫാ.ഏലിയാസ് അരീക്കൽ തോട്ടകം, ഫാ. മാത്യൂസ് ഈരാളിൽ എന്നിവർ വചനസന്ദേശം നൽകും.സെപ്റ്റംബർ അഞ്ചിന് രാത്രി 9.30ന് മുട്ടുകുത്തൽ വഴിപാടും നടക്കും.
സെപ്റ്റംബർ ആറിന് ഞായറാഴ്ച രാവിലെ യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. തുടർന്ന് പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവ, മലങ്കരയുടെ പ്രകാശഗോപുരം പൗലോസ് ദ്വിതീയൻ ശ്രേഷ്ഠ കാതോലിക്ക ബാവ, ദിവംഗതരായ ഇടവക വൈദികർ എന്നിവരുടെ അനുസ്മരണ സമ്മേളനം നടക്കും.
സെപ്റ്റംബർ ഏഴിന് വൈകീട്ട് സന്ധ്യാനമസ്കാരത്തിന് തുമ്പമൺ ഭദ്രാസനാധിപൻ മോർ മിലിത്തിയോസ് യൂഹാനോൻ മുഖ്യകാർമികനാകും. തുടർന്ന് രാത്രി ഏഴിന് അങ്ങാടി ചുറ്റിയുള്ള പ്രസിദ്ധമായ എട്ടുനോമ്പ് റാസ നടക്കും തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന ദൈവമാതാവിന്റെ വിശുദ്ധ സുനോറോ വണക്കം,അത്താഴസദ്യ എന്നിവ നടക്കും.സെപ്റ്റംബർ എട്ടിന് രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് വന്ദ്യ ഫാദർ. ഡോ രാജൻ മാണി കോർ- എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും നേർച്ചസദ്യയോടെ പെരുന്നാൾ സമാപിക്കും.ഇടവക വികാരി ഫാ. അബ്രഹാം യാക്കോബ് പൂവത്തുമണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റി നേതൃത്വം നൽകും







