• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം

ckmnews by ckmnews
August 31, 2026
in Crime, Kerala
A A
യുവതിയുടെ കുളിമുറിദൃശ്യം പകർത്താൻ ശ്രമിച്ചെന്ന് കേസ്; SFI നേതാവ് നവനീതിനെ പുറത്താക്കി സിപിഎം
0
SHARES
157
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട എസ്എഫ്‌ഐ നേതാവ് കെ. നവനീതിനെ പുറത്താക്കി സിപിഎം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നവനീതിനെ പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. എസ്എഫ്‌ഐ, ബാലസംഘം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എന്നീ പദവികളിൽനിന്നെല്ലാം ഇതോടെ നവനീത് പുറത്തായി.

പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്‌ഐ നേതാവും സർവകലാശാല യൂണിയൻ കൗൺസിലറുമായിരുന്നു ചുഴലി സ്വദേശിയായ നവനീത്. കണ്ണൂർ സ്വദേശിനിയുടെ പരാതിയിലായിരുന്നു നവനീതിനെതിരെ ശ്രീകണ്ഠപുരം പോലീസ് കേസെടുത്തിരുന്നത്. ഈ മാസം 20-ന് ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ ഇയാൾ ഒളിഞ്ഞിരുന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.

യുവാവിനെ കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും പിന്നീട് അറസ്റ്റുരേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. അതേസമയം, പ്രതിക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകളാണെന്നും ഇയാളെ പോലീസ് സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് ആഭ്യന്തരമന്ത്രിക്ക് യുവതി പരാതി നൽകിയിരുന്നു.

മൊഴി കൃത്യമായി പോലീസ് രേഖപ്പെടുത്തിയില്ലെന്നും പ്രതിക്ക് മാനസികരോഗം ഉണ്ടെന്ന് പോലീസ് വരുത്തിതീർക്കുന്നു എന്നുമാണ് യുവതിയുടെ ആരോപണം. ഈ പരാതി ആഭ്യന്തരമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. അതേസമയം, പാർട്ടി നേതൃത്വം ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നിരുന്നു.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
168
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
30
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
135
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
237
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
170
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

'ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല'; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിക്കാതെ KM ഷാജി

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
11
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
148
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
98
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025