• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘സ്ത്രീകൾ കഴിവ് തെളിയിച്ചവർ’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ckmnews by ckmnews
August 31, 2026
in Kerala
A A
‘സ്ത്രീകൾ കഴിവ് തെളിയിച്ചവർ’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ വിമർശനവുമായി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന കാന്തപുരത്തിന്റെ ആഹ്വാനം ഇന്നത്തെ കാലഘട്ടത്തിൽ പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമായ നിലപാടല്ലെന്ന് മന്ത്രി വിമർശിച്ചു.

മന്ത്രി ബിന്ദു കൃഷ്ണയുടെ വാക്കുകൾ’ലിംഗഭേദമന്യേ എല്ലാമനുഷ്യരെയും സമന്മാരായി കാണുന്ന ലിംഗനീതിയുള്ള ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ പെൺകുട്ടികൾ എത്ര മിടുക്കികളും സമർത്ഥരുമായി മത്സരപരീക്ഷകൾ വിജയിച്ച് അവരവരുടെ അഭിരുചികൾക്കനുസരിച്ച് വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ചവരാണ്. ജനാധിപത്യഭരണത്തിൽ മികച്ച ഭരണാധികാരികളായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ രാജ്യത്തിന്റെ ഉന്നത പദവികളിൽ വരെ സ്ത്രീകൾ ഇന്ന് മികച്ച ഭരണം കാഴ്ചവയ്ക്കുന്നുണ്ട്.ഉരുണ്ടകാലഘട്ടത്തിലെ പ്രതിസന്ധികളോട് പോരാടിയാണ് സ്ത്രീകൾ മുഖ്യധാരയിലേക്ക് എത്തിയത്. രാജ്യത്തിനായി മെഡലുകൾ വാരിക്കൂട്ടി അഭിമാനസ്തംഭങ്ങളാകാൻ സ്ത്രീകൾക്ക് സാധിക്കുന്നുണ്ട്. കേരളത്തിലെ പൊതുസമൂഹവും സർക്കാരും അത്തരം സ്ത്രീ മുന്നേറ്റങ്ങൾക്ക് ഒപ്പമാണ്. ഇനിയും പെൺകുട്ടികൾ മുന്നോട്ടുവരേണ്ടതുണ്ട് അതിനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും.സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്. അഭിമാനബോധത്തോടുകൂടി ജീവിക്കാനുള്ള അവകാശമുണ്ട്. അതാണ് സ്ത്രീയെന്ന നിലയിൽ എന്റെ നിലപാട്. സർക്കാരിൽ മാത്രമല്ല സംസ്ഥാനത്തുടനീളം എത്ര പ്രഗത്ഭരായ സ്ത്രീ ഭരണാധികാരികളുണ്ട്. അവരാരും പുറത്തേക്ക് ഇറങ്ങരുതെന്ന് പറയുന്നത് ഇന്നത്തെ കാലഘട്ടത്തിൽ പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമായ നിലപാടല്ല.’അതേസമയം, സ്ത്രീസ്വാതന്ത്യത്തിന് എതിരെയുള്ള തന്റെ നിലപാടിൽ ഉറച്ചുനിർക്കുന്നതായി കാന്തപുരം വ്യക്തമാക്കി. സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്ലാം മതം പർദ സമ്പ്രദായം നിശ്ചയിച്ചതെന്നും കാന്തപുരം ആവർത്തിച്ചു. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്ലാം മതത്തെക്കുറിച്ച് വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്ലീം സമുദായ കാര്യങ്ങളിൽ സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും തനിയ്ക്ക് പൂർണ അധികാരമുണ്ടെന്നും കാന്തപുരം വ്യക്തമാക്കി.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
168
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
30
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
134
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
230
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
168
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
ഒരുമിച്ച് ഓണം ആഘോഷിച്ചു, പിന്നാലെ കൊലപാതകം; കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത

ഒരുമിച്ച് ഓണം ആഘോഷിച്ചു, പിന്നാലെ കൊലപാതകം; കാലിഫോർണിയയിൽ മലയാളി യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത

Recent News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
29
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
9
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
18
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
123
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025