പൊന്നാനി:ഈഴുവത്തിരുത്തി കിംഗ്സ് കുമ്പളത്ത് പടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തിരുവോണനാളിൽ വിവിധ ഓണാഘോഷ മത്സരങ്ങൾ സംഘടിപ്പിച്ചു.മത്സരത്തിൽ പങ്കെടുത്തു വിജയിച്ച മുതിർന്നവർക്കും,കുട്ടികൾക്കും ഉള്ള സമ്മാനവിതരണം പൊന്നാനി നഗരസഭ മുൻ കൗൺസിലർ എ പവിത്രകുമാർ നിർവഹിച്ചു.കവളങ്ങാട് സനീഷ് അധ്യക്ഷ വഹിച്ചു.പുൽപ്രയിൽ ശ്രീജേഷ്, എ വി നിതിൻ രാജ് ,സിപി അക്ബർ ,പി രാകേഷ്, സി സന്ദീപ്,അനിൽ, കെ മനോജ്, കെ സുഗുണൻ,റിജു,ആനന്ദ്, സുഭാഷ്, ശ്യാം, സജി, പ്രവീൺ എന്നിവർ നേതൃത്വം നൽകി.







