തിരുവനന്തപുരം:നേപ്പാളിൽ 53 മലയാളികൾ നേപ്പാളിൽ കുടുങ്ങി കിടക്കുന്നു, ഇതുവരെ അവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് നോർക്ക. അവർ ഒറ്റപ്പെട്ട സ്ഥാലങ്ങളിൽ ആണെന്ന് നോർക്ക സിഇഒ അറിയിച്ചു. ഹെല്പ് ഡെസ്ക്കുകൾ ആരംഭിച്ചിരുന്നു. ഗ്രൗണ്ട് റിയാലിറ്റി അറിയാൻ സമയമെടുത്തു. 53 മലയാളികളെ കോൺടാക്ട് ചെയ്യാൻ ഉള്ള വിവരങ്ങൾ ഉണ്ട് . ഡയറക്റ്റ് കോൺടാക്ട് ചെയ്യാൻ സാധിച്ചിട്ടില്ല. അവരുടെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിക്കുന്നു. സുരക്ഷിതരാണെന്ന് പ്രതീക്ഷ.
കാഞ്ഞങ്ങാട്, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് പോയ സംഘങ്ങളുമായി സംസാരിക്കാൻ കഴിഞ്ഞു. 53 പേരും പല പല ഗ്രൂപുകളിൽ ആയി പോയവരാണ്. 53 മലയാളികൾ നേപ്പാളിൽ കുടുങ്ങി കിടക്കുന്നു. ഇതുവരെ അവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. കാഞ്ഞങ്ങാട് നിന്ന് പോയ 36 അംഗം സുരക്ഷിതരാണ്. അവരോടൊപ്പം പൊലീസ് സേനയിൽ ഉണ്ടായിരുന്ന ഒരാൾ ഉണ്ടായിരുന്നു,അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് നോർക്ക സിഇഒ അറിയിച്ചു.
എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്ക വ്യക്തമാക്കുന്നത്. ട്രാവൽ ഏജൻസികളുടെ സഹകരണത്തോടെ പോയവരുടെ കണക്ക് കൃത്യമായി എടുക്കാൻ കഴിയും. എന്നാൽ വിസ വേണ്ടാത്ത രാജ്യമായ നേപ്പാളിലേക്ക് സ്വന്തമായി പോകുന്ന സംഘങ്ങളുമുണ്ട്. ഇങ്ങനെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടത്തേണ്ടതുണ്ട്. വാർത്താവിനിമയസംവിധാനം പൂർണ്ണമായും തകർന്നിരിക്കുകയാണ്. കുടുങ്ങിക്കുടക്കുന്ന പലരുടെയും ബന്ധുക്കളും ഹെൽപ്പ് ഡസ്ക്കുമായി ബന്ധപ്പെടുന്നുണ്ട്. ഓണം അവധി ആയതിനാൽ കുടുംബവുമായും സുഹൃത്തുകളുമായും പല സംഘങ്ങളും നേപ്പാളിൽ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.







