എരമംഗലം:സദ്ഗമയ പദ്ധതിയുടെ താത്കാലിക തടസ്സങ്ങൾ ഉടൻ നീങ്ങുമെന്ന് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നൂതന പദ്ധതി ആയത് കാരണം ജില്ലാ ആസൂത്രണ സമിതിയുടെ തീരുമാന പ്രകാരം കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സംസ്ഥാന കോർഡിനേഷൻ കമ്മറ്റിയുടെ അംഗീകാരം വാങ്ങേണ്ടതുണ്ടായിരുന്നു..കുറ്റകരമായ വീഴ്ച ഈ വിഷയത്തിൽ യുഡിഎഫ് ഭരണസമിതിയുടെ ഭാഗത്തുണ്ടായി. 2025 ആഗസ്റ്റ് മാസത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് സംസ്ഥാന കോർഡിനേഷൻ കമ്മറ്റിയുടെ അംഗീകാരത്തിന് അയക്കേണ്ടിയിരുന്ന അപേക്ഷ മൂന്ന് മാസം വൈകിപ്പിച്ച് നവംബറിൽ മാത്രമാണ് സമർപ്പിച്ചത്. ഈ കാലയളവിൽ മൂന്ന് കോർഡിനേഷൻ കമ്മറ്റികൾ നടന്ന അവസരം കഴിഞ്ഞ ഭരണസമിതി പാഴാക്കി. അതിനു ശേഷം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് മുൻപ് നടന്ന യോഗ ശേഷം കഴിഞ്ഞ ഭരണസമിതി സമർപ്പിച്ച അപേക്ഷയിൽ കൂടുതൽ വ്യക്തത ചോദിക്കുകയാണ് സംസ്ഥാന കോർഡിനേഷൻ കമ്മറ്റി ചെയ്തത്.പിന്നീട് സര്ക്കാർ മാറി പുതിയ കോർഡിനേഷൻ കമ്മറ്റി യോഗം ചേർന്ന് അംഗീകാരം കിട്ടിയാൽ ഉടൻ ജീവനക്കാരുടെ ശമ്പള കുടിശ്ശികയും ഈ വർഷം വകയിരുത്തിയ 15 ലക്ഷം രൂപയുടെ പദ്ധതിയുടെ ചെലവഴിക്കലും ഉൾപ്പെടെ പദ്ധതി മുന്നോട്ടു പോവുമെന്നും ഭരണണസമിതി അറിയിച്ചു.ഭിന്നശേഷി കുട്ടികളുടെ ചികിത്സയും മറ്റ് സേവനങ്ങളും തുടരുന്നുണ്ട്.നിലവിൽ സ്പീച്ച് തെറാപ്പി മാത്രമാണ് താത്കാലികമായി നിന്ന് പോയത്.ഭാഗികമായ തടസ്സങ്ങൾ ഉണ്ടായ പദ്ധതി സര്ക്കാർ അംഗീകാരം കിട്ടിയാൽ ഉടൻ പൂർണ്ണ തോതിൽ പ്രവർത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബബിത നൗഫൽ പറഞ്ഞു.വൈസ് പ്രസിഡൻ്റ് പ്രബിത പുല്ലൂണി,സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷർ ആയ പി പ്രിയ,പ്രിൻസി നെല്ലിക്കൽ ഗ്രാമപഞ്ചായത്ത് അംഗം റിയാസ് പഴഞ്ഞി തുടങ്ങിയവർ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.






