ചങ്ങരംകുളം:മൂക്കുതലയില്‍ സ്വകാര്യ ബസ്സ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മൂക്കുതല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനടുത്ത് വാടക കോട്ടേഴ്സിൽ
താമസിച്ചു വന്നിരുന്ന മൂക്കുതല പിടാവനൂര്‍ സ്വദേശി പാടൂര് വീട്ടില്‍ സുകുമാരന്റെ മകന്‍ സുജിത്ത്(39)നെയാണ് ബെഡ് റൂമിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വകാര്യ ബസ്സില്‍ ബസ്സിലെ കണ്ടക്ടർ ജോലിയുണ്ടായിരുന്ന ഷിജിത്ത് കുറച്ചുകാലമായി ജോലിക്ക് പോകാറില്ല.അച്ഛനും, അമ്മയ്ക്കും മക്കൾക്കും ഒപ്പം താമസിച്ചുവരികയായിരുന്നു.മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി







