• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: അനുവദിക്കില്ലെന്ന് വിജയ്

ckmnews by ckmnews
August 20, 2026
in Kerala
A A
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: അനുവദിക്കില്ലെന്ന് വിജയ്
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് വി ഡി സതീശൻ ഇക്കാര്യം ഉന്നയിച്ചത്. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം തമിഴ്നാടിന് വിട്ടുനൽകുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഡാമിൽ നിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും ഉറപ്പുനൽകി.എന്നാൽ നിലപാട് മാറ്രാൻ തയ്യാറല്ലെന്ന് യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യക്തമാക്കി. ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് വിജയ് പറഞ്ഞു. ജലനിരപ്പ് ഉയർത്തിയാൽ മാത്രമെ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളൂവെന്ന് വിജയ് യോഗത്തിൽ വ്യക്തമാക്കി.നേരത്തെ മുല്ലപെരിയാർ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുന്നതിനെതിരായ കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ കേരളം സഹകരിച്ചില്ലെന്നും തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ ‘തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ’ എന്നതിൽ ഉറച്ചുനിൽക്കുകയാണ് കേരളം.അതേസമയം, പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്നാട് ഊർജമന്ത്രി സിടിആർ നിർമൽ കുമാർ വ്യക്തമാക്കി. കേരളത്തിന് പലതും പറയാമെന്ന് വിമർശിച്ച അദ്ദേഹം തമിഴ്നാടിന് വെള്ളം കിട്ടിയാൽ അതിന്റെ ഗുണം കേരളത്തിന് കൂടിയാണെന്നും കൂട്ടിച്ചേർത്തു.

Related Posts

അങ്കണവാടി പെൻഷൻകാർക്ക് ആശ്വാസം; കുടിശ്ശിക ഉള്‍പ്പെടെയുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ
Kerala

അങ്കണവാടി പെൻഷൻകാർക്ക് ആശ്വാസം; കുടിശ്ശിക ഉള്‍പ്പെടെയുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ

August 20, 2026
14
മുട്ടിൽ മരംമുറിക്കേസ്: അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണ‍മെന്ന ഹരജി ഹൈക്കോടതി തള്ളി
Kerala

മുട്ടിൽ മരംമുറിക്കേസ്: അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണ‍മെന്ന ഹരജി ഹൈക്കോടതി തള്ളി

August 20, 2026
26
മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍
Kerala

മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

August 20, 2026
370
കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്
Crime

കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്

August 20, 2026
44
സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ കെ എസ് കെ ടി യു വിന്റെ നേതൃത്വത്തിൽ പ്രതിഷേധം
Kerala

സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ കെ എസ് കെ ടി യു വിന്റെ നേതൃത്വത്തിൽ പ്രതിഷേധം

August 20, 2026
101
പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം
Kerala

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം

August 20, 2026
16

Recent News

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: അനുവദിക്കില്ലെന്ന് വിജയ്

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: അനുവദിക്കില്ലെന്ന് വിജയ്

August 20, 2026
91
അങ്കണവാടി പെൻഷൻകാർക്ക് ആശ്വാസം; കുടിശ്ശിക ഉള്‍പ്പെടെയുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ

അങ്കണവാടി പെൻഷൻകാർക്ക് ആശ്വാസം; കുടിശ്ശിക ഉള്‍പ്പെടെയുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ

August 20, 2026
14
മുട്ടിൽ മരംമുറിക്കേസ്: അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണ‍മെന്ന ഹരജി ഹൈക്കോടതി തള്ളി

മുട്ടിൽ മരംമുറിക്കേസ്: അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണ‍മെന്ന ഹരജി ഹൈക്കോടതി തള്ളി

August 20, 2026
26
മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

August 20, 2026
370
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025