• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം

ckmnews by ckmnews
August 10, 2026
in National
A A
ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം ദേശീയഗാനത്തിന് തൊട്ടുമുമ്പായിട്ടായിരിക്കും ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുക. ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങുകളുടെ പട്ടികയിൽ വന്ദേമാതരം ഒരു പ്രധാന ഇനമായി ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്.

ദേശീയഗാനത്തിന് നൽകിവരുന്ന അതേ നിയമപരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള (ഭേദഗതി) ബിൽ 2026’ പാർലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. പുതിയ നിയമമനുസരിച്ച്, വന്ദേമാതരം ആലപിക്കുന്നത് മനഃപൂർവ്വം തടയുന്നവർക്കോ അല്ലെങ്കിൽ അത് ആലപിക്കുന്ന സദസ്സിൽ തടസ്സം സൃഷ്ടിക്കുന്നവർക്കോ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. രണ്ടാമതും കുറ്റം ആവർത്തിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും തടവ് ശിക്ഷയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

1947 ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ നിർദ്ദേശപ്രകാരം പണ്ഡിറ്റ് ഓംകാർനാഥ് താക്കൂർ ഓൾ ഇന്ത്യ റേഡിയോയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചിരുന്നതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിൽ സൂചിപ്പിച്ചു. എന്നാൽ ചെങ്കോട്ടയിലെ ചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപമാണോ അതോ നിലവിൽ പ്രചാരത്തിലുള്ള ആദ്യത്തെ രണ്ട് ഭാഗങ്ങൾ മാത്രമാണോ ആലപിക്കുക എന്ന കാര്യത്തിൽ പ്രതിരോധ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല.

വന്ദേമാതരത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. 1937-ൽ വന്ദേമാതരത്തിന്റെ വരികൾ വെട്ടിച്ചുരുക്കിയ നടപടി പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഇതാണ് വിഭജനത്തിന് വിത്തിട്ടതെന്നും ബിജെപി ആരോപിക്കുന്നു. എന്നാൽ മുസ്ലീം വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാവുന്ന വരികൾ ഒഴിവാക്കി ആദ്യ രണ്ട് ഭാഗം മാത്രം നിലനിർത്താൻ രവീന്ദ്രനാഥ ടാഗോർ നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് കോൺഗ്രസ് ഈ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു.

അതേസമയം, 1986-ലെ ബിജോ ഇമ്മാനുവൽ കേസിൽ സുപ്രീം കോടതി നൽകിയ വിധി പ്രകാരം, ഒരാളെയും ദേശീയഗാനമോ ദേശീയ ഗീതമോ ആലപിക്കാൻ നിർബന്ധിക്കാനാവില്ല. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ബഹുമാനപൂർവ്വം എഴുന്നേറ്റു നിൽക്കുന്നത് നിർബന്ധമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്

Related Posts

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
National

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
67
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
Kerala

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
184
ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം
National

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
56
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
156
ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്
National

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

September 22, 2026
244
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
596
Next Post
ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
67
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
67
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
41
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025