ചങ്ങരംകുളം :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്ന ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്‌ലിയരുടെ പേരിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന അനുസ്മരണ സെമിനാർ ആഗസ്റ്റ് 19 ന് ബുധനാഴ്ച 2 മണിക്ക് ചങ്ങരംകുളത്ത് നടക്കും .
പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.ചെയർമാൻ ,സയ്യിദ് കെകെഎസ് തങ്ങൾ വർക്കിങ് ചെയർമാൻ ,പിവി മുഹമ്മദ് മൗലവി ,കൺവീനർ റാഫി പെരുമുക്ക് , വർക്കിങ് കൺവീനർ ഷഹീർ അൻവരി പുറങ് ,ട്രഷറർ ,വിവി മുഹമ്മദ് ഹാജി ചിയ്യാനൂർ വൈസ് ചെയർമാൻമാർ റഷീദ് ഫൈസി പൂക്കരത്തറ ,കെവി അബ്ദുൽ മജീദ് ഫൈസി ,ഹസ്സൻ ബാവ ഹാജി ,എ കെ കെ മരക്കാർ ,ഖാസിം ഫൈസി പോത്തനൂർ ,ഷാഫി മാസ്റ്റർ ആലത്തിയൂർ
കൺവീനർമാർ ,ഇസ്മാഈൽ മുസ്‌ലിയാർ കാലടി ,മുഹമ്മദലി അശ്‌റഫി ആമയം ,ഇബ്രാഹീം അസ്ഹരി ,ശരീഫ് മാസ്റ്റർ ,ഇബ്രാഹീം അമയിൽ ,ഗഫൂർ പൊന്നാനി ,ഷഫീക് ആലങ്കോട് ,നൗഫൽ ഹുദവി ,ഉബൈദ് മാസ്റ്റർ ,ആമിർ വെളിയങ്കോട്,അഹമ്മദുണ്ണി കാളച്ചാൽ ,ബഷീർ ചിയ്യനൂർ എന്നിവരെ തിരഞ്ഞെടുത്തു.ഷെഫീക് ആലങ്കോട് അധ്യക്ഷത വഹിച്ചു .സയ്യിദ് കെകെഎസ് തങ്ങൾ ഉത്ഘാടനം ചെയ്തു .മുജ്തബ ഫൈസി ആനക്കര ,റാഫി പെരുമുക്ക് ,റഷീദ് ഫൈസി പൂക്കരത്തറ ,ഹാഫിള് അബ്ദുറഹ്മാൻ ഫൈസി ,കെവി അബ്ദുൽ മജീദ് ഫൈസി ,ഷഹീർ അൻവരി പുറങ് പ്രസംഗിച്ചു.ഇബ്രാഹീം അമയിൽ സ്വാഗതവും ഇസ്മാഈൽ അമയിൽ നന്ദിയും പറഞ്ഞു .







