എടപ്പാള്‍:സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുതുപൊന്നാനി റെയ്ഞ്ച് സ്വാഗതസംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കേപ്പുറം ജംഷി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും ശ്രദ്ധേയമായി.സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ പൊന്നാനി മേഖല പ്രസിഡന്റ് ഹസൻബാവ ഹാജി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് ടി. എ. റഷീദ് ഫൈസി അധ്യക്ഷത വഹിച്ചു.ജസീൽ കമാലി ഫൈസി മുഖ്യപ്രഭാഷണം നടത്തി.ഖുർആനും സുന്നത്തും അടിസ്ഥാനമാക്കിയുള്ള സമസ്തയുടെ ആദർശം വിശ്വാസത്തിന്റെ സുരക്ഷിതമായ പാതയാണെന്നും, ആ ആദർശം മുറുകെപ്പിടിച്ചുകൊണ്ട് സമൂഹത്തിന് മതപരവും ധാർമികവുമായ നേതൃത്വം നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ശൈഖുനാ ആലിക്കുട്ടി ഉസ്താദ് ജീവിതകാലം മുഴുവൻ സമസ്തയുടെ ആദർശത്തിനും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയപ്രചാരണത്തിനും നൽകിയ നിസ്വാർത്ഥ സേവനങ്ങൾ അദ്ദേഹം അനുസ്മരിച്ചു.എകെകെ മരക്കാർ,റഫീഖ് നുജൂമി,കെ. പി താജുദ്ദീൻ അൻവരി,വിഎ. ഗഫൂർ പൊന്നാനി, ഹാഫിസ് ഫൈസൽ ഫൈസി കുഞ്ഞുമുഹമ്മദ് കടവനാട് പ്രസംഗിച്ചു.എസ്.കെ.എസ്.എസ്. എഫ്.മേഖല ജനറൽ സെക്രട്ടറി പി. പി. ജലീൽ മാസ്റ്റർ,പി വി ഇബ്റാഹീംമുസ്‌ലിയാർ മൊയ്തു അശ്‌റവി, അബ്ദുൽ കരീം അൻവരി,മനാഫ് നുജൂമി,അസ്ലം പൊന്നാനി,ജംഷീർ മരക്കടവ്,റിഫാദ് അലിയാർ,സിപി ശിഹാബ്,അമീൻ തെക്കേപ്പറും അജ്മൽ പൊന്നാനി എന്നിവർ സംബന്ധിച്ചു.







