• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കണ്ടത് സുകുമാരക്കുറുപ്പിനെത്തന്നെ: വിവരങ്ങൾ ചോദിച്ചതിന് പിന്നാലെ അപ്രത്യക്ഷനായി, വെളിപ്പെടുത്തി നഴ്സ്

ckmnews by ckmnews
July 8, 2026
in Kerala
A A
കണ്ടത് സുകുമാരക്കുറുപ്പിനെത്തന്നെ: വിവരങ്ങൾ ചോദിച്ചതിന് പിന്നാലെ അപ്രത്യക്ഷനായി, വെളിപ്പെടുത്തി നഴ്സ്
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ചാക്കോവധക്കേസ് ക്രൈം ബ്രാഞ്ച് പുനഃപരിശോധിക്കുകയാണ്. കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ച് താൻ സുകുമാരക്കുറുപ്പിനെ കണ്ടെന്ന ഹരിപ്പാട് സ്വദേശിനിയായ നഴ്‌സ് രത്നമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും പരിശോധിക്കുന്നത്. 1988ൽ ജാർഖണ്ഡിലെ ബൊക്കാറോ ജനറൽ ഹോസ്പിറ്റലിലെ ഐസിയുവിലാണ് താൻ സുകുമാരകുറുപ്പിനെ കണ്ടതെന്നാണ് രത്നമ്മയുടെ വെളിപ്പെടുത്തൽ.

‘ജോഷി എന്ന പേരിലാണ് അയാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ഞാൻ അന്ന് ബൊക്കാറോ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്നു. ഐസിയുവിൽ ഡ്യൂട്ടിയുലുണ്ടായിരുന്ന സീനിയേഴ്സ് ഹോസ്റ്റലിൽ വന്ന് ഇങ്ങനെ ഒരാൾ അഡ്മിറ്റ് ആയിട്ടുണ്ടെന്ന് പറയുകയായിരുന്നു. മെഡിക്കൽ ഹിസ്റ്ററി അന്വേഷിച്ച കൂട്ടത്തിലാണ് ഭാര്യ നഴ്സാണെന്നും വിവിധ ഭാഷകൾ അറിയാമെന്നും വെളിപ്പെടുത്തിയത്. നെഞ്ചിലുണ്ടായ അണുബാധയെ തുടർന്നാണ് അയാൾ ചികിത്സ തേടിയത്. വിവരങ്ങൾ കേട്ടപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് ആശുപത്രിയിലെത്തി രോഗിയെ നേരിട്ട് കാണുകയാണ് ചെയ്തത്.’- രത്നമ്മ പറഞ്ഞു

1984ൽ ചാക്കോ വധം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ചെറിയാനാട്ടുകാരിയായ രത്നമ്മ സുകുമാരക്കുറുപ്പിനെ നേരിട്ട് കണ്ടിരുന്നു. ആശുപത്രിയിൽ വച്ച് കാണുന്നതിന് മുമ്പ് ഒരു തവണ മാത്രമാണ് താൻ അയാളെ കണ്ടിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി. ഐസിയുവിൽ കാണുന്ന സമയത്തും നീളമുള്ള താടിയും മുടിയുണ്ടായിരുന്നു. കണ്ടത് സുകുമാരക്കുറുപ്പാണെന്ന് ഉറപ്പാണെന്ന് രത്നമ്മ പറഞ്ഞുതന്റെ വീട് ചെങ്ങന്നൂർ ചെറിയനാട് ആണെന്ന് പറഞ്ഞപ്പോൾ ആ വ്യക്തിയുടെ മുഖത്ത് ഭാവവ്യത്യാസം ഉണ്ടായി. കൂടാതെ ചെറിയനാട് ശിവശങ്കരക്കുറുപ്പിന്റെ വീടിനടുത്താണ് താമസിക്കുന്നത് എന്ന് പറഞ്ഞപ്പോൾ വ്യക്തമായ ഭാവമാറ്റം പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ പേരാണ് ശിവശങ്കരക്കുറുപ്പ്. തുടർന്ന് ഒന്നും അയാൾ സംസാരിച്ചില്ല. അപ്പോൾ തന്നെ തനിക്ക് ആ വ്യക്തി സുകുമാരകുറുപ്പാണെന്ന് ഉറപ്പായിരുന്നുവെന്നും രത്നമ്മ പറഞ്ഞു.’സംശയം തോന്നിയെങ്കിലും അന്ന് പൊലീസിനെ അറിയിച്ചിരുന്നില്ല. ഡിപ്പാർട്മെന്റിൽ ഇയാൾ ക്രിമിനലാണെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് ജനറൽ വാർഡിലേക്ക് അന്നുതന്നെ മാറ്റിയിരുന്നു. തുടർന്ന് അല്പസമയത്തിനുള്ളിൽ അയാളെ കാണാതാകുകയായിരുന്നു.’- രത്നമ്മ പറഞ്ഞു. ആ സംഭവത്തിന് ശേഷം വാർഷികാവധിക്ക് നാട്ടിലെത്തിയപ്പോൾ പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പല തവണ പൊലീസും ക്രൈംബാഞ്ചും മൊഴിയെടുത്തിട്ടുണ്ടെന്നും രത്നമ്മ പറഞ്ഞു.ഉത്തരേന്ത്യയിലടക്കം സുകുമാരക്കുറുപ്പിനെ കണ്ടതായി നിരവധി പേർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇന്റർപോൾ ലോകമാകെ തിരഞ്ഞിട്ടും ഫലമുണ്ടായില്ല. ചാക്കോവധക്കേസ് പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് രത്നമ്മയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തിയത്.

Related Posts

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
164
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
388
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
95
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
76
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

August 22, 2026
119
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും
Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
60
Next Post
സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേർക്ക് പുതുജീവനേകും,​ ആംബുലൻസിന്റെ യാത്രയ്ക്കായി ഗ്രീൻ കോറിഡോർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേർക്ക് പുതുജീവനേകും,​ ആംബുലൻസിന്റെ യാത്രയ്ക്കായി ഗ്രീൻ കോറിഡോർ

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

August 24, 2026
25
നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

August 24, 2026
28
ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
28
കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

August 24, 2026
458
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025