• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി

ckmnews by ckmnews
July 4, 2026
in UPDATES
A A
കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി. അമ്മ സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹമില്ലെന്നും, ഓഡിയോ പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു

സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനറായി തനിക്ക് ഒരു യോഗം വിളിച്ച് കൂട്ടാനോ മറ്റ് കാര്യങ്ങളോ ചെയ്യാനുള്ള അധികാരമില്ല എന്ന രീതിയിലാണ് സ്‌റ്റേ വന്നിരിക്കുന്നതെന്ന് പിഷാരടി പറഞ്ഞു. സ്‌റ്റേ വന്ന സാഹചര്യത്തില്‍ ഞാന്‍ മാറുന്നു. ഇതില്‍ അങ്ങനെ കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും എനിക്കില്ല. ബാക്കി ചുമതലകള്‍ എങ്ങനെയാണെന്ന് വച്ചാല്‍ നടന്നു പോകട്ടെ – അദ്ദേഹം പറഞ്ഞു.

ഇന്ന് പുറത്ത് വന്ന ഓഡിയോയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 32 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു സംഘടനയെ കോടതിയിലെത്തിക്കാനുള്ള ഒരു ആഗ്രഹവും എനിക്കില്ലായിരുന്നു. അത് രമ്യതയില്‍ പരിഹരിക്കണമെന്നായിരുന്നു ആഗ്രഹം. ശ്വേതയോടും, അന്‍സിബയോടും, ടിനിയോട്, മല്ലിക ചേച്ചിയോട്, ലക്ഷ്മി പ്രിയയോട് അവരുടെ അഭിഭാഷകരോട് എല്ലാം മണിക്കൂറ് കണക്കിന് സംസാരിച്ചിരുന്നു. അങ്ങനെ സംസാരിച്ച ഒരു ഓഡിയോ ആണ് പുറത്ത് വന്നത്. അത് ലീക്ക് അല്ല റിലീസ് ആണ്. ലീക്കും റിലീസും വ്യത്യാസമുണ്ടല്ലോ. അതിന്റോ ഓഡിയോ ക്വാളിറ്റി വ്യത്യാസം, എന്റെ ഫോണ്‍ ടോണ്‍ ടോണും ലൈവ് ടോണും ഒക്കെ കേട്ടാല്‍ തന്നെ എവിടുന്നാണ് ലീക്ക് ആയത് എന്നൊക്കെ മനസിലാക്കാന്‍ സാധിക്കും. വ്യക്തിപരമായി വലിയ സൗഹൃദമുണ്ടായിരുന്ന ഒരാള്‍ ഓഡിയോ പുറത്ത് വിട്ടതില്‍ എനിക്കൊരു വേദനയുണ്ട് – പിഷാരടി പറഞ്ഞു.

അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനിടയായ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. ജനറല്‍ ബോഡി ദിവസം ഒരു പ്രത്യേക ഘട്ടത്തില്‍ അമ്മ സംഘടനയുടെ നിലവിലുണ്ടായിരുന്ന എല്ലാ ഭാരവാഹികളും രാജി വെച്ച് പോവുകയാണ് എന്ന് പ്രഖ്യാപിച്ചു. താന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കൂടി രാജിവെക്കുന്നു എന്ന് പ്രസിഡന്റ് അംഗങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞ് അവിടെ നിന്ന് പോയപ്പോള്‍ അവിടെ പെട്ടന്നൊരു അനാഥത്വമുണ്ടായി. പിന്നാലെ അവിടെയുണ്ടായിരുന്ന ആളുകള്‍ ജഗദീഷിനെ താത്കാലിക അധ്യക്ഷനായി വെച്ചുകൊണ്ട് ഒരു ചര്‍ച്ച നടത്തി. യോഗം അനന്തമായി നീണ്ടു പോകുന്നത് കൊണ്ട് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയിരുന്നു. എന്നെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കേണ്ട സാഹചര്യമുണ്ടായെന്നും പിഷാരടി ഇതില്‍ നില്‍ക്കാമോ എന്നും ചോദിച്ചു. തിരക്കുകള്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ സ്വന്തം സംഘടന എന്ന നിലയില്‍ ഏതെങ്കിലും തരത്തില്‍ സഹായിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് കരുതി നില്‍ക്കാം എന്ന് സമ്മതിച്ചു. അങ്ങനെയാണ് അഡിഹോക്ക് കമ്മിറ്റി രൂപീകരിച്ചത് – അദ്ദേഹം പറഞ്ഞു

Related Posts

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു
UPDATES

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
215
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി
UPDATES

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
51
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി
UPDATES

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
691
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം
UPDATES

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
197
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും
UPDATES

സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

October 9, 2026
353
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു
UPDATES

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

October 9, 2026
154
Next Post
കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പുരോഹിതന്‍ അറസ്റ്റില്‍

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പുരോഹിതന്‍ അറസ്റ്റില്‍

Recent News

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
215
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
51
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
691
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
197
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025